ഭക്ഷണവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നത്. പച്ചക്കറികളും പഴവർഗങ്ങളും മുട്ടയും മീനുമൊക്കെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എളുപ്പ വഴികൾ സ്വീകരിക്കുന്നവരാണ് നമ്മൾ. അങ്ങനെയൊന്നാണ് മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്.
മാർക്കറ്റിൽ നിന്ന് ഒന്നിച്ച് വാങ്ങുന്ന മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ച് സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തരത്തിൽ മുട്ട സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ തെളിയ്‌ക്കുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് മുട്ടയുടെ സത്തുക്കൾ നഷ്ടപ്പെടാൻ ഇടയാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇങ്ങനെ സത്തുക്കൾ നഷ്ടപ്പെട്ട മുട്ട പാകം ചെയ്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
മുട്ടയിലുള്ള വില്ലനാണ് സാൽമൊനല്ല എന്ന ബാക്ടീരിയ. ഇവ മനുഷ്യശരീരത്തിൽ ടൈഫോയിഡ് പോലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. ഫ്രിഡ്ജിൽ അധികനാൾ മുട്ട സൂക്ഷിക്കുന്നത് സാൽമൊനല്ല ബാക്ടീരിയ വളരുന്നതിന് കാരണമാകും. രണ്ടോ മൂന്നോ ദിവസത്തിലധികം മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധർ പറയുന്നു.
പത്ത് ദിവസം വരെ മുട്ട കേടുകൂടാതെ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്പോൾ അവയുടെ മുകൾ ഭാഗം വിയർക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാൻ ഇത് കാരണമാകും. ഈ മുട്ട കഴിക്കുന്നത് വഴി ബാക്ടീരിയ മനുഷ്യശരീരത്തിലേക്കും പ്രവേശിക്കും. ഇതുവഴി വൻ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടൻ പാകം ചെയ്താൽ ആഹാരം ദഹിക്കാൻ പ്രയാസമാകും. അതിനാൽ മുട്ട് ഫ്രഷായി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മുട്ട ഫ്രിഡ്ജിൽ വെയ്‌ക്കുമ്പോൾ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂർത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കിൽ മുട്ട പെട്ടെന്ന് കേടുവരും.
Comments