‘യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് ഇത്രയും കാലം ഞങ്ങൾ പ്രാധാന്യം നൽകിയത്. ഇനി പ്രകൃതി സംരക്ഷണവും ഞങ്ങളുടെ ദൗത്യമാണ്’. പ്രശസ്ത സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയത് പ്രകൃതിയൊടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടി വെളിപ്പെടുത്തി കൊണ്ടാണ്. 2022ൽ ആദ്യ ഇ. വി പുറത്തിറക്കിയ വോൾവ കഴിഞ്ഞ ദിവസമാണ് പുതിയ മോഡൽ സി40 അവതരിപ്പിച്ചത്.
ഹ്യുണ്ടായ് അയോണിക് 5, കിയ ഇ.വി-6 എന്നിവയ്‌ക്കെതിരെയാണ് പുതിയ വോൾവോ സി40 റീചാർജ് ഇലക്ട്രിക് മത്സരിക്കുക. ഒറ്റ ചാർജിൽ 530 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു. 27 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാമെന്നും വോൾവോ അവകാശപ്പെടുന്നു. സി40 റീചാർജ് പ്യുവർ ഇലക്ട്രിക് കൂപ്പെ എസ്യുവി ആണ്. ഒരൊറ്റ ടോപ്പ് വേരിയന്റിൽ പുതിയ വോൾവോ സി40 റീചാർജ് ഓഗസ്റ്റിൽ വിപണിയിൽ എത്തും. സെപ്തംബറിൽ ഉപഭോക്താക്കളിൽ എത്തിതുടങ്ങും.
ഇന്ത്യയിലും ആഗോള വിപണിയിലും വിൽപ്പനയ്‌ക്കെത്തുന്ന എക്സ്സി40 റീചാർജിന്റെ കൂപ്പെ പതിപ്പാണ് സി40. ഡയമണ്ട് കട്ട് അലോയ് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. 19 ഇഞ്ച് ഫൈവ് സ്പോക്കിലാണ് വിലുകൾ സജ്ജീകരിച്ചരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകളും ലംബമായിട്ടുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ഉണ്ട്. സിഗ്നേച്ചർ ബോഡിനിറമുള്ള ക്ലോസ്ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ ഹൈലൈറ്റ്.
ഓനിക്‌സ് ബ്ലാക്ക്, ക്രിസ്റ്റൽ വൈറ്റ്, ക്ലൗഡ് ബ്ലൂ, ഫ്യൂഷൻ റെഡ്, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ തുടങ്ങി ആറ് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിനുള്ളത്. ഗൂഗിളുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചത്. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ഇൻബിൽറ്റ് സേവനങ്ങളുണ്ട്. പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ എയർകോൺ വെന്റുകൾ സാധാരണ പോർട്രെയ്റ്റ് ശൈലിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
78കെഡബ്‌ളുഎച്ച് ബാറ്ററി പായ്‌ക്കുണ്ട് എസ്40ക്ക്. ഡ്യുവൽ ഇലക്ട്രിക് മോട്ടോറും സിംഗിൾ ഓൾവീൽഡ്രൈവ് പതിപ്പും ഇതിന്റെ സവിശേഷതയാണ്. സംയുക്ത പവറും ടോർക്കും യഥാക്രമം 405 ബിഎച്ച്പിയും 660 എൻഎംയുമാണ്.
















Comments