കടൽ ജീവികളെ രക്ഷിക്കാൻ എന്ന പേരിലാണ് 1970-80 കളിൽ അമേരിക്ക ഫ്ലോറിഡ കടലിൽ നിർമ്മിച്ച ഓസ്ബോൺ റീഫ് ഇപ്പോൾ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോർട്ട് . ദശലക്ഷക്കണക്കിന് മാലിന്യങ്ങളും ഉപയോഗിച്ച ടയറുകളും 49 വർഷം മുമ്പ് സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞാണ് ഈ റീഫ് നിർമ്മിച്ചത് . അവ ഇപ്പോൾ കാലക്രമേണ ചീഞ്ഞഴുകുകയും അവയിൽ നിന്ന് പുറപ്പെടുന്ന വിഷ രാസവസ്തുക്കൾ വെള്ളത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. ഫ്ലോറിഡയിലെ കടലിൽ വസിക്കുന്ന 500 ഇനം മത്സ്യങ്ങൾക്കും, മറ്റ് ജീവജാലങ്ങൾക്കും ഇത് ഭീഷണിയാകുന്നു.
ഇപ്പോൾ പൊതു-സ്വകാര്യ കമ്പനികൾക്കൊപ്പം അമേരിക്കൻ സൈന്യവും ഈ ടയറുകൾ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. 2007ൽ സൈന്യത്തിന്റെ നേതൃത്വത്തിൽ കടലിന്റെ അടിത്തട്ട് വൃത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചതായി ‘ദ കൂൾ ഡൗൺ’ റിപ്പോർട്ട് ചെയ്യുന്നു. 2015ൽ സ്വകാര്യ കോർപറേഷൻ ശുചീകരണ പദ്ധതിയുടെ ചുമതല ഏറ്റെടുത്തു. എന്നിട്ടും ഇപ്പോൾ 5 ലക്ഷത്തിലധികം ടയറുകൾ ഇവിടെ ഉണ്ട് .
ഫ്ലോറിഡയുടെ തീരപ്രദേശമായ ഫോർട്ട് ലോഡർഡെയ്‌ലിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ മത്സ്യത്തെ ആകർഷിക്കുന്നതിനായി ഒരു കൃത്രിമ റീഫ് നിർമ്മിക്കാൻ ആലോചിച്ചു . ഇതിനായി യുഎസ് സർക്കാരുമായി ചർച്ചകൾ നടത്തി, തുടർന്ന് ‘ഓസ്ബോൺ റീഫ്’ നിർമ്മിക്കാൻ തീരുമാനിച്ചു. ടയറുകൾ കടലിൽ തള്ളുന്നത് 1974-ൽ യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ അംഗീകരിച്ചു. യുഎസ് നേവി മൈൻസ്വീപ്പർമാരുടെ മേൽനോട്ടത്തിലാണ് മാലിന്യം തള്ളൽ നടത്തിയത്. ഏകദേശം 20 ലക്ഷം ടയറുകൾ കടലിലേക്ക് വലിച്ചെറിഞ്ഞു.
ഓസ്ബോൺ റീഫ്’ 7000 അടി കടൽത്തീരത്താണ് നിർമ്മിച്ചിരിക്കുന്നത് . 36 ഏക്കറിനു സമാനമായ ദൂരത്തോളം പരന്നുകിടക്കുകയാണിത്. അതിന്റെ ആഴം 65 അടിയാണ്. ഈ ടയറുകൾ കടലിലേക്ക് വലിച്ചെറിയുമ്പോൾ, നൈലോൺ കയറും സ്റ്റീൽ ക്ലിപ്പുകളും ഉപയോഗിച്ച് ഒരു പാറയുടെ രൂപഭാവം നൽകിയിരുന്നു . കാലക്രമേണ, ഈ കയറുകൾ അയഞ്ഞുതുടങ്ങി, അതിനുശേഷം ഈ പാറ മൂലം കടലിൽ നിലനിന്നിരുന്ന യഥാർത്ഥ പവിഴപ്പുറ്റും തകരാൻ തുടങ്ങി.
2021 മുതൽ, ഫ്ലോറിഡയിലെ സമുദ്രത്തിന്റെ അടിത്തട്ടിൽ വലിച്ചെറിയപ്പെട്ട ടയറുകൾ നീക്കം ചെയ്യാൻ 4ocean എന്ന കമ്പനി പ്രവർത്തിക്കുന്നു. ശുചീകരണ യജ്ഞത്തിന് ഫണ്ടും ശേഖരിക്കുന്നുണ്ട്. കടലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ടയറുകളിൽ നിന്ന് ആഭരണങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി വിൽക്കുന്നുണ്ട്. അവ റോഡ് നിർമ്മാണം, പേപ്പർ മില്ലുകൾ, യൂട്ടിലിറ്റി ബോയിലറുകൾ, വ്യവസായങ്ങൾ എന്നിവയിലും ഉപയോഗിക്കും. ഓസ്ബൺ റീഫ് വേസ്റ്റ് ടയർ നീക്കം ചെയ്യൽ പദ്ധതിയുടെ ഭാഗമായി ഫ്ലോറിഡ പരിസ്ഥിതി വകുപ്പ് ശുചീകരണ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട് .
















Comments