ന്യുഡൽഹി: ഇൻഡിഗോയും എയർബസുമായി കരാർ. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും എയർബസ്സുമായി 500 വിമാനങ്ങൾക്കുള്ള കരാറിൽ ഒപ്പിട്ടു. ഇത് വ്യോമയാന ചരിത്രത്തിലെ തന്നെ പുതിയ റെക്കോർഡാണ്. അടുത്തിടെയാണ് എയർ ഇന്ത്യ എയർബസ്സുമായി 470 വിമാനങ്ങൾക്കുള്ള കരാറിൽ ഒപ്പുവച്ചത്. ഇപ്പോൾ ഇതാ ഇൻഡിഗോ എയർബസ്സുമായി 500 വിമാനങ്ങൾക്കായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇത് നിലവിലെ ഏറ്റവും വലിയ കരാറാണ്. ഇന്ത്യയിൽ വിമാന യാത്രക്കാർ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ. ഈ സാഹചര്യത്തിൽ വിമാനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് യാത്രക്കാർക്ക് ഗുണം ചെയ്യും. പ്രധാനമായും പ്രവാസികൾക്ക്.
ജൂൺ 19ന് പാരീസിൽ നടന്ന എയർ ഷോയിലാണ് ഇൻഡിഗോയും എയർബസ്സും തമ്മിൽ കരാറിൽ ഒപ്പിട്ടത്. ഇൻഡിഗോ ബോർഡ് ചെയർമാൻ വി സുമന്ത്രൻ, ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്, എയർബസ് സിഇഒ ഗില്ലൂം ഫൗറി, എയർബസിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസറും ഇന്റർനാഷണൽ മേധാവി ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഉറപ്പിച്ചത്. 500 എ-320 ഫാമിലി എയർക്രാഫ്റ്റുകൾക്കുള്ള ഓർഡറിനാണ് തുടക്കം കുറിച്ചത്. ഇത് വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ പർച്ചേസ് കരാറാണെന്നും പുതിയ റെക്കോർഡ് സൃഷ്ടിച്ചെന്നും എയർബസ് അറിയിച്ചു.
Comments