ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മുഖം രക്ഷിക്കാൻ സിപിഎം. പ്രമുഖ നേതാക്കളെ പാർട്ടി നേതൃത്വം തരംതാഴ്‌ത്തി. ആലപ്പുഴയിലെ പാർട്ടിയ്‌ക്കുള്ളിലെ വിഭാഗീതയ്‌ക്ക് പിന്നാലെയാണ് നേതാക്കളെ തരംതാഴ്‌ത്തിയത്. പിപി ചിത്തരഞ്ജൻ എംഎൽഎ, സത്യപാൽ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് പാർട്ടി തരംതാഴ്‌ത്തി. ആലപ്പു ഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് എന്നീ മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. ലഹരിക്കടത്ത് കേസിൽ ഷാനവാസിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. വിഭാഗീയത പ്രവർത്തനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.പി. ചിത്തരഞ്ജൻ എം.എൽ.എ., എം. സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ, ശ്രീകുമാർ ഉണ്ണിത്താൻ തുടങ്ങി 40-ഓളം പേരോടാണ് സംസ്ഥാന സെക്രട്ടറി വിശദീകരണം തേടിയിരുന്നത്. ഇവരുടെ മറുപടി സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ച് നടപടിയ്‌ക്കായി ജില്ലാ ഘടകത്തിന് നൽകിയിരുന്നു. തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. വിശദീകരണ നോട്ടീസ് ലഭിച്ച 25 നേതാക്കളെയും കീഴ്ഘടകത്തിലേക്ക് തരംതാഴ്‌ത്തിയിട്ടുണ്ട്.
















Comments