എന്നും മലയാളികളുടെ സ്വന്തം താരമാണ് സുരേഷ് ഗോപി. അഭിനേതാവ് എന്ന ലേബലിന് പുറമേ വിവിധ സാമൂഹികപ്രവർത്തനങ്ങളിലും രാഷ്‌ട്രീയത്തിലും താരം തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. പാവപ്പെട്ടവനെ ഊട്ടാനുള്ള സഹായമനസ്‌കതയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. താരത്തിന്റെ നിരവധി വാർത്തകളും ,സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ നടൻ ഷാജു ശ്രീധർ പങ്കുവെച്ച പോസ്റ്റാണ് ജനശ്രദ്ധ നേടുന്നത്.
‘താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി …. ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടൊപ്പം ഒരു ഒത്തുകൂടൽ’, എന്നാണ് സുരേഷ് ഗോപിയ്‌ക്കും കുടുംബത്തോടും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷാജു കുറിച്ചത്. ചിത്രത്തിൽ ഷാജുവിന്റെയും മക്കളും ഭാര്യയും ഇവർക്കൊപ്പമുണ്ട്.
നിലവിൽ ഗരുഡൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സുരേഷ് ഗോപി. ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണിത്. ഒരിടവേളയ്‌ക്കു ശേഷമാണ് സുരേഷ് ഗോപി- ബിജു മേനോൻ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്നത്. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്‌സ് ജോസ്, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
Comments