ലക്ഷക്കണക്കിന് അരവണയുടെ ഭാവി തുലാസിൽ; കീടനാശിനിയുടെ അംശം കണ്ടെത്തിയ ടിന്നുകൾ വീണ്ടും ലാബിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷക്കണക്കിന് അരവണയുടെ ഭാവി തുലാസിൽ; കീടനാശിനിയുടെ അംശം കണ്ടെത്തിയ ടിന്നുകൾ വീണ്ടും ലാബിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 09:40 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കീടനാശിനിയുടെ അംശം കണ്ടെത്തിയ ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു.സന്നിധാനത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുന്നതിൽ 32 ടിൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് അരവണ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. കീടനാശിനിയുടെ അളവ് കണ്ടെത്താൻ വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതിനെ തുടർന്നാണിത്.

അരവണ കൂട്ടിൽ ചേർക്കുന്ന ഏലയ്‌ക്കയുടെ ഗുണനിലവാരം പരിശോധിച്ചപ്പോൾ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് 6.65 ലക്ഷം ടിൻ അരവണ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിതരണം ചെയ്യാതെ മാളികപ്പുറത്തെ ഗോഡൗണിൽ പ്രത്യേകമായി സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം പരിശോധന നടത്താൻ സാംപിൾ ആയി 32 ടിൻ ലാബിലേക്ക് അയച്ചത്. സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് നടപടി.  പത്തനംതിട്ട ജില്ലയിൽ സാംപിൾ പരിശോധിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തത് കാരണമാണ് ഇവ തിരുവനന്തപുരത്തേക്ക് അയച്ചത്. പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം കോടതി നിർദ്ദേശം അനുസരിച്ചാകും തുടർനടപടികൾ.

കഴിഞ്ഞ മണ്ഡലകാലത്തിന്റെ തുടക്കത്തിലാണ് ശബരിമലയിലെ അരവണയിൽ ഉൾപ്പെടുത്തുന്ന ഏലയ്‌ക്കയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പിന്നീട് വിതരണം തടയുകയും ചെയ്തിരുന്നു. ഇതോടെ അരവണ വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ചു. പിന്നാലെ ഏലക്ക ഒഴിവാക്കി ഉള്ള അരവണ ഉണ്ടാക്കുകയും ഇത് അടുത്ത ദിവസം മുതൽ ഭക്തർക്ക് പ്രസാദമായി സീസണിൽ വിതരണം ചെയ്യുകയും ആയിരുന്നു. കോടതി നിർദ്ദേശപ്രകാരം മാറ്റിവെച്ച അരവണ നശിപ്പിക്കാൻ പിന്നീട് നിർദ്ദേശം ഉണ്ടായി. എന്നാൽ ഇതിനെതിരെ ദേവസ്വം ബോർഡ് ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് അരവണ സാംപിൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചത്.

Tags: SABARIMALAaravana
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies