യോഗാദിനമായിട്ട് യോഗ പരിശീലിച്ച് തുടങ്ങാമെന്ന പ്ലാനിംഗിലാണോ? തുടക്കക്കാർക്ക് അനുയോജ്യമായ യോഗാസനങ്ങൾ ഇതാ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

യോഗാദിനമായിട്ട് യോഗ പരിശീലിച്ച് തുടങ്ങാമെന്ന പ്ലാനിംഗിലാണോ? തുടക്കക്കാർക്ക് അനുയോജ്യമായ യോഗാസനങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 11:30 pm IST
FacebookTwitterWhatsAppTelegram

യോഗദിനമായിട്ട് ഇനി യോഗാഭ്യാസം തുടങ്ങാമെന്ന് കരുതുന്നവരായിരിക്കും മിക്കവരും. അത്തരത്തിൽ ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ അതിസങ്കീർണമായ ആസനകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് സഹായിക്കും. അതിനാൽ ഈ അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുമ്പോൾ തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായി പിന്തുടരാൻ കഴിയുന്ന യോഗാസനങ്ങളുണ്ട്.

ബാലാസനം:-

കാൽമുട്ടുകൾ അടുപ്പിച്ചുകുത്തി ഉപ്പൂറ്റിയുടെ മുകളിൽ ഇരിക്കുക. നെറ്റി തറയിൽ തൊടുംവിധം മുന്നിലേക്ക് മടങ്ങി താഴുക. തറയിൽ തൊടാൻ സാധിക്കുന്നില്ലെങ്കിൽ സാധിക്കുന്നത്ര മുന്നോട്ടായുക. ശേഷം കൈകൾ മുന്നിലേക്ക് നീട്ടി തറയിൽ വെക്കുക. ആഴത്തിൽ ശ്വസോച്ഛാസം നടത്തുക. ഇത് വിശ്രമത്തിനും പുറം, കഴുത്ത്, തോളുകൾ എന്നിവയിലെ പിരിമുറുക്കം ഒഴിവാക്കുന്നതിനും സഹായിക്കും.

വീരഭദ്രാസനം:-

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന മറ്റൊരു യോഗ പോസാണിത്. നിന്നുകൊണ്ട് ശരീരം മുന്നോട്ടാഞ്ഞു ഒരു കാൽ മുട്ടുവളയാതെ പുറകിലോട്ട് നിവർത്തി കാലുകൾ തമ്മിൽ 90 ഡിഗ്രി പൊസിഷനിൽ വരത്തക്ക രീതിയിൽ കൊണ്ടുവരിക. കൈകൾ നിവർത്തി മുട്ടുവളയാതെ തലയുടെ അതേ പൊസിഷനിലോ അൽപ്പം മുകളിലോ കൊണ്ടുവരിക. സ്ഥിരമായി വീരഭദ്രാസനം ചെയ്യുന്നതിലൂടെ കാലുകൾക്കും കൈകൾക്കും ഇടുപ്പിനും നല്ല ദൃഢത ലഭിക്കുന്നു. ഇത് നിങ്ങളുടെ രക്തചംക്രമണ വ്യവസ്ഥയെയും ശ്വാസകോശത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

പത്മാസനം:-

കാലുകൾ രണ്ടും നീട്ടി നിവർന്നിരിക്കുക. വലത്തെ കാൽമുട്ട് മടക്കി ഇടത്തെ തുടയിൽ കയറ്റി പാദം അടിവയറോട് ചേർത്ത് മലർന്നിരിക്കും വിധം വെയ്‌ക്കുക. ഇതേപോലെ ഇടത് കാൽ വലത്തെ തുടയുടെ മുകളിലും വെയ്‌ക്കുക. നട്ടെല്ല് നിവർന്നിരിക്കുക. തുടകൾ കാൽമുട്ടുവരെ വിരിയിൽ പതിഞ്ഞിരിക്കണം. ഇടത് കൈവിരലുകൾ ചേർത്തുപിടിച്ച് ഉപ്പൂറ്റികളുടെ മുകളിൽ മലർത്തിവെക്കുക. അതിനുമുകളിൽ വലത്തെ കൈയും ഇതേപോലെ വെക്കുക. കണ്ണുകൾ അടച്ച് കൃഷ്ണമണികൾ പുരികങ്ങളുടെ മധ്യത്തിലോ മൂക്കിന്റെ അറ്റത്തോ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. തുടർന്ന ധ്യാനമോ പ്രാർഥനയോ നടത്താം.
ഗുണങ്ങൾ മനസ്സ് ശാന്തമാകുന്നതിനും കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനാൽ അടിവയറ്റിലേക്കും അരക്കെട്ടിലേക്കും രക്തപ്രവാഹം കൂടുന്നതിനും മികച്ച യോഗാസനം. രക്തചംക്രമണം, ശ്വാസഗതി, എന്നിവ ക്രമീകരിക്കുന്നു. രക്തസമ്മർദ്ദം കുറയുന്നു. ശരീരത്തിന് വടിവ് ലഭിക്കുന്നു.

 

പൂർണപവനമുക്താസനം:-

അർധപവനമുക്താസനത്തിൽ പറഞ്ഞവിധം ഓരോ കാലും മടക്കി മാറിമാറി ചെയ്യുന്നതിനുപകരം രണ്ട് കാലുകളും ഒന്നിച്ച് മടക്കുക. അർധപവനമുക്താസനത്തിൽ ചെയ്ത എല്ലാകാര്യങ്ങളും ഈ ആസനത്തിലും പാലിക്കുക. ഈ യോഗാസന വഴി പുറം, പൃഷ്ടം, വയർ ഭാഗങ്ങളിലെ പേശികൾക്കും നട്ടെല്ല്, വാരിയെല്ലുകൾ, അരക്കെട്ടിലെ എല്ലുകൾ എന്നിവയ്‌ക്ക് ദൃഢതയും ബലവും ലഭിക്കുന്നു. ശോധന സുഖമമാക്കുന്നു.

വൃക്ഷാസനം:-

ആദ്യം കാലുകൾ ചേർത്ത് വെയ്‌ക്കുക. ശേഷം ഒരു കാൽ മടക്കി ഇടതു തുടയിൽ കയറ്റി വെക്കുക. ഈ സമയം കൈകൾ തൊഴുത് പിടിക്കണം. കൈകൾ ഹൃദയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന തരത്തിൽ വേണം തൊഴുത് നിൽക്കാൻ. ബാലൻസ് കിട്ടിയ ശേഷം തൊഴുതുപിടിച്ച കൈകൾ മുകളിലേക്ക് ഉയർത്തണം. ഇത് ഏകോപനം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.

ധനുരാസനം:-

വിരിയിൽ കമിഴ്ന്നുകിടക്കുക. ഇരുകാലുകളും പിറകോട്ട് മടക്കി അതതുവശത്തെ കൈകൾകൊണ്ട് കണങ്കാലിൽ പിടിക്കുക. തല, നെഞ്ച്, തുട എന്നിവ പരമാവധി ഉയർത്തുക. ഈ സ്ഥിതിയിൽ പതുക്കെ ശ്വാസോച്ഛ്വാസം നടത്തുകയോ ശ്വാസം ഉള്ളിൽ പിടിച്ചുനിർത്തുകയോ ചെയ്യുക. ശരീരത്തിന് മൊത്തതിൽ അയവുലഭിക്കുന്നു. തുടയിലെയും പൃഷ്ഠത്തിലെയും പേശികൾ ശക്തിപ്പെടുന്നു. സന്ധികളുടെയും അരക്കെട്ടിന്റെയും മുറുക്കം കുറയുന്നു. രക്തസമ്മർദം, ഹൃദ്രോഗം, ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവയുള്ളവർ ഈ ആസനം ചെയ്യരുത്.

Tags: yoga dayyogaYoga2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies