സ്വപ്രയത്‌നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം മലയാള സിനിമയുടെയും ഭാഗമായി. പിന്നീട് നടിയുടെ വളർച്ച വളരെ വേഗമായിരുന്നു. ഇതിനിടെ പലവിധ വിവാദങ്ങൾ ഉയർന്നെങ്കിലും അവർ അതിനെയെല്ലാം സധൈര്യം നേരിട്ടു. മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടി സെറ്റിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ചൊരു വാർത്തയാണിപ്പോൾ വൈറലായത്.
നടി ഉണ്ണി മേരി സീരിയലിന്റെ സെറ്റിൽ എത്തിയതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ്. 70കളിലും 80കളിലും മലയാള സിനിമയിൽ ഗ്ലാമർ വേഷങ്ങളിലടക്കം നിറഞ്ഞുനിന്ന മലയാളത്തിന്റെ മുൻനിരനടിയായ ഉണ്ണി മേരിയുടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള വരവിനെക്കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്
പോസ്റ്റ് ഇങ്ങനെ
‘ഒരു ദിവസം… ഒരു ഉച്ചയ്‌ക്ക്…. ഭക്ഷണത്തിന് ശേഷം എല്ലാവരും ചെറിയ കളിചിരികളും നുണക്കഥകളും ഒക്കെയായിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ ഭയങ്കരമായ അത്ഭുതം.. സ്വതവേ ഒട്ടും എക്‌സ്പ്രസിവ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങൾ എല്ലാവരും ആലോചിച്ചു… ഫോൺ കട്ട് ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്…
അദ്ദേഹത്തിന്റെ കണ്ണിലുണ്ടായ അത്ഭുതം അതുകേട്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളിൽ വിരിഞ്ഞു… തങ്കവും ക്ലീറ്റയും മുത്തും ലില്ലിയും കനകനും അമ്മാവനും അമ്മായിയും അളിയൻസിലെ ഓരോ ചെറിയ ക്യാരക്ടർസ് ചെയ്യുന്നവർ പോലും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പറയാനാണ് അവർ അന്ന് വിളിച്ചത്… സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകൾ നിറഞ്ഞു… പിന്നീടും ഇടയ്‌ക്കിടയ്‌ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും..
ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാൻ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ.. അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും ഞങ്ങളെ കാണാൻ വേണ്ടി മാത്രം എറണാകുളത്തുനിന്ന് വണ്ടികയറി തിരുവനന്തപുരത്ത് ഞങ്ങളുടെ പാങ്ങോട് വീട്ടിൽ.. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവർ വരില്ലായിരിക്കും…. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു…
ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു.. കവിളിൽ ഉമ്മ തന്നു ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകൾ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു.. ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു… വൈകുന്നേരത്തെ കട്ടൻ ചായയും കുടിച്ച് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങളുടെ ആരോ പോയത് പോലെയാണ് തോന്നിയത്…” എന്നാണ് നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
Comments