ഇടുക്കി: പെൺകുട്ടികൾക്കായുള്ള ട്രൈബൽ ഹോസ്റ്റലിൽ അതിക്രമിച്ചു കടന്ന യുവാവ് പിടിയിൽ. തൊടുപുഴയിലാണ് സംഭവം. അറക്കുളം സ്വദേശി അഖിൽ പി രഘുവാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാൾ സ്വകാര്യ ബസിലെ ക്ലീനറാണ്.
പ്രതിക്കെതിരെ തൊടുപുഴ സ്റ്റേഷനിൽ വേറെയും കേസുകൾ നിലനിൽക്കുന്നുണ്ട്. ഹോസ്റ്റലിൽ കയറിയ ഇയാൾ പെൺകുട്ടികൾക്കിടയിൽ കിടക്കാൻ ശ്രമിച്ചു. തുടർന്നു കുട്ടികൾ നിലവിളിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments