വിവാഹശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നായികയാണ് സംയുക്താവർമ്മ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ അഭിനയരംഗത്തേയ്‌ക്ക് നടി കടന്നു വന്നത്. ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കിയിരുന്നു. തുടർന്ന് പതിനൊന്നോളം ചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചു. പിന്നീട് നടൻ ബിജു മേനോനെ വിവാഹം കഴിച്ച താരം അഭിനയ രംഗത്തിനോട് വിട പറയുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. നിലവിൽ യോഗയുമായി മുന്നോട്ട് പോവുകയാണ് താരം. യോഗയ്‌ക്ക് ജീവിതത്തിൽ വളരെ പ്രധാന്യം നൽകിയിട്ടുണ്ടെന്ന് താരം മുൻപ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പലപ്പോഴും സംയുക്ത പങ്കുവയ്‌ക്കുന്ന യോഗാസനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ലോക യോഗാദിനമായ ഇന്ന്, യോഗ ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ശ്രദ്ധനേടുകയാണ് താരം. ചിത്രങ്ങൾക്ക് ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
‘നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്‌ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്‌ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ. എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കിൽ… തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം’, ചിത്രങ്ങൾക്കൊപ്പം സംയുക്ത കുറിച്ചത്.
















Comments