ഗാന്ധിനഗർ: അന്താരാഷ്‌ട്ര യോഗാദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൂറത്ത്. ഏറ്റവും കൂടുതൽ ആളുകൾ ഒരു സ്ഥലത്ത് കൂടി യോഗ അഭ്യസിച്ചതിനാണ് ഗുജറാത്തിലെ സൂറത്ത് ഗിന്നസിൽ ഇടം പിടിച്ചത്. ഒരു ലക്ഷത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു അന്താരാഷ്‌ട്ര യോഗാദിനാചരണം.
സംസ്ഥാനത്ത് 72,000 വേദികളിലായി 1.25 കോടി ആളുകളാണ് ഗുജറാത്തിൽ യോഗദിന പരിപാടിയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗയെ ലോകമെമ്പാടും ജനകീയമാക്കിയതെന്ന് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. മഹാമാരി കാലത്ത് യോഗയും പ്രാണായമങ്ങളും ജനങ്ങളെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://twitter.com/ANI/status/1671377625250684928?s=20
യോഗയ്‌ക്ക് കൂടുതൽ പ്രചാരം നൽകുന്നതിനായി സംസ്ഥാനത്ത് 21 യോഗാ സ്റ്റുഡിയോകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ഇതുവരെ 5,000 പരിശീലകരെയാണ് പരിശീലിപ്പിച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗുജറാത്തിലെ പ്രധാന 75 സ്ഥലങ്ങളിലാണ് യോഗാഭ്യാസം നടത്തിയത്.
















Comments