ന്യൂഡൽഹി: സമുദ്രാതിർത്തി കടന്നുള്ള വെല്ലുവിളികളെ നേരിടാൻ സൈനികർക്ക് കൂടുതൽ പരിശീലനം നൽകി ഇന്ത്യൻ നാവികസേന. ഇതിന്റെ ഭാഗമായി സേനാഗങ്ങൾക്ക് അത്യാധുനിക സ്ജീകരണങ്ങളോടെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സായ ധ്രുവിൽ പരിശീലനം ആരംഭിച്ചു. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് പരിശീലനം നടത്തുന്നത്.
കടലിന്റെ സ്വഭാവം മനസിലാക്കി, കപ്പലുകൾ നിയന്ത്രിക്കുക, രാജ്യത്തെ വിവിധ പോർട്ടുകളിലേക്ക് കപ്പൽ പ്രവേശിപ്പിക്കുക. കപ്പലിൽ നിന്നും പറന്നുയർന്ന വിമാനങ്ങളെ തിരികെ കപ്പലിൽ ലാൻഡ് ചെയ്യാൻ സഹായിക്കുക, നക്ഷത്രങ്ങളെ നിരീക്ഷിച്ച് ദിശ കണ്ടുപിടിക്കുക തുടങ്ങി സേന നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ പ്രായോഗിക പരിശീലനത്തിന് അവസരം ഒരുക്കുന്നതാണ് സിമുലേറ്ററുകൾ. മൾട്ടി-സ്റ്റേഷൻ ഹാൻഡ്ലിംഗ് സിമുലേറ്റർ, എയർ ഡയറക്ഷൻ & ഹെലികോപ്റ്റർ കൺട്രോൾ സിമുലേറ്റർ , ആസ്‌ട്രോ നാവിഗേഷൻ ഡോം എന്നിവയാണ് ഈ കോംപ്ലക്‌സ്‌കിൽ സജീകരിച്ചിരിക്കുന്നത്.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് നാവികസേന ഉപയോഗിച്ചിരിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഈ സിമുലേറ്ററുകൾ ഉപയോഗിക്കും. സാങ്കേതികമായി മികച്ച സിമുലേറ്ററുകൾ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന്റെ സൂചകമാണ്. രാജ്യത്തിന് വലിയ പ്രതിരോധ കയറ്റുമതി സാധ്യതയും ഇവ നൽകുന്നു.
ഭാരതം നാവിക സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് 2017-ൽ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സിന് തറക്കല്ലിട്ടത്. ആറു വർഷം കൊണ്ട് പൂർത്തീകരിച്ച പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസമാണ് രാജ്യത്തിന് സമർപ്പിച്ചത്.
















Comments