ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ ആൾക്കാർ പ്രത്യോകിച്ചും മലയാളികൾ ഏറെ പ്രധാന്യം നൽകുന്ന ഒന്നാണ് മുടി. മുടി തഴച്ചുവളരുന്ന ഒരാൾ സൗന്ദര്യത്തിൽ ഏറെ മുന്നിലാണെന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ട് തന്നെ മുടിയെ സംരക്ഷിക്കുന്നതിന് ഏത് മാർഗവും സ്വീകരിക്കാൻ തയാറാണ് നമ്മുടെ മലയാളികൾ. എന്നാലിതാ അവർക്കായൊരു സന്തോഷ വാർത്ത. വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.
രണ്ട് സ്പൂൺ അരി, അൽപ്പം കറിവേപ്പില, ഒരു സ്പൂൺ ചണവിത്ത്, അൽപ്പം കഞ്ഞിവെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. അരിയും കറവേപ്പിലയും ചണവിത്തും രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ മുക്കി വെയ്‌ക്കണം. രാവിലെ ഈ മിശ്രിതം നന്നായിട്ട് അരിച്ച് മാറ്റിവെയ്‌ക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് മുടിയുടെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ തേച്ച് പിടിപ്പിക്കണം. മസാജ് ചെയ്ത ശേഷം അരമണിക്കൂർ കഴിഞ്ഞ് മുഴുവനായും കഴുകികളയുക. ഇതാണ് വീട്ടിൽ പരീക്ഷിക്കേണ്ട രീതി.

ഈ പൊടിക്കൈ പരീക്ഷിക്കുകയാണെങ്കിൽ ഉറപ്പായും ഫലപ്രദമായൊരു റിസൾട്ട് ഉണ്ടാകുന്നതായിരിക്കും. തുടർച്ചയായി ഇത് ചെയ്താൽ മുടിയ്‌ക്ക് തിളക്കവും ആരോഗ്യവും നൽകി സംരക്ഷിക്കാൻ സഹായിക്കും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മുടിയിൽ ഉപയോഗിക്കാവുന്നതാണ്. അത്രയധികം ഗുണങ്ങളാണ് ഈ ഹെയർമാസ്‌ക് പ്രദാനം ചെയ്യുന്നത്. ഇതിലൂടെ മുടിയുടെ ഓരോ ഇഴകൾക്കും കരുത്ത് നൽകുകയും താരൻ ഇല്ലാതാകുകയും ചെയ്യുന്നു.

അകാല നരയെന്നത് ഏറ്റവുമധികം ആൾക്കാർ നേരിടുന്ന പ്രശ്‌നമാണ്. ചിലർക്ക് ചെറു പ്രായത്തിൽ തന്നെ മുടി നരയ്‌ക്കാൻ തുടങ്ങും. പ്രായം ചെല്ലുന്നതിന് മുൻപേ മുടി നരയ്‌ക്കുന്നത് പലർക്കും മാനസികമായും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഹെയർ മാസ്‌കിലൂടെ അതിനും പരിഹാരം മുന്നിലുണ്ട്. ഈ ഹെയർ മാസ്‌ക് ശീലമാക്കുകയാണെങ്കിൽ മുടി നരയ്‌ക്കാനുള്ള സാധ്യത വളരെ കുറവാണ്.

മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനും ഇത് സഹായകമാകും. അതിനായി ഹെയർ മാസ്‌ക് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുകയും മുടി കൊഴിച്ചിൽ അകറ്റുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമേ ഹെയർ മാസ്‌ക് ശീലമാക്കുന്നതോടെ മുടി ഇടത്തൂർന്ന് വളരുന്നു. ബലമായും നല്ല കരുത്തോടെയും കൂടി മുടി വളരുന്നതിനുള്ള ഉത്തമ ഔഷധമാണ് ഈ ഹെയർമാസ്‌ക് എന്ന കാര്യത്തിൽ സംശയമില്ല. ഇത് സ്ഥിരമാക്കുകയാണെങ്കിൽ മുടി കൊഴിയും എന്ന ടെൻഷൻ വേണ്ടേ വേണ്ട. മുടി സംബന്ധമായ ഏതൊരു പ്രശ്‌നത്തിനുമുള്ള പരിഹാരമാണ് ഈ ഹെയർ മാസ്‌ക്.

















Comments