സിനിമാ രംഗത്തും സീരിയൽ രംഗത്തുമുള്ള താരങ്ങൾ അവരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയക്കുന്നത് പതിവാണ്. ചിത്രത്തിനടിയിൽ വന്ന് അഭിപ്രായങ്ങൾ പറയുകയും വിമർശിക്കുകയും ചെയ്യുന്ന ധാരാളം സോഷ്യൽ മീഡിയ ഉപഭോക്താക്കളുമുണ്ട്.
തമിഴ് സീരിയൽ-സിനിമ താരം മഹാലക്ഷ്മിയുടെ മകനോടൊപ്പമുള്ള ചിത്രമാണ് സാമൂഹ്യമാദ്ധ്യമങ്ങളൽ തരംഗമാകുന്നത്. സ്വന്തം അച്ഛനും മകനുമൊപ്പമുള്ള ചിത്രമാണ് മഹാലക്ഷ്മി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തമിഴ് സിനിമാ നിർമാതാവായ രവീന്ദർ ചന്ദ്രശേഖരനുമായുള്ള രണ്ടാ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയ തുടർച്ചയായി വേട്ടയാടുന്ന താരമാണ് മഹാലക്ഷമി.
രവീന്ദറുമായുള്ള വിവാഹത്തിന് ശേഷം മഹാലക്ഷ്മി ഇതാദ്യമായാണ് മകൻ സച്ചിന്റെ ചിത്രം പങ്കുവെയ്ക്കുന്നത്. മഹാലക്ഷ്മിയ്ക്ക് ഇത്ര വലിയ മകനുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. മഹാലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകനാണ് സച്ചിൻ. വിവാഹവും ബോഡി ഷെയിമിങും കാരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ദമ്പതിമാരാണ് മഹാലഷ്മിയും രവീന്ദർ ചന്ദ്രശേഖരനും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്.

ഇരുവരുടെയും വിവാഹത്തിന് ശേഷം നിരവധി സൈബർ ആക്രമണകളാണ് താര ദമ്പതികൾക്കെതിരെ വന്നത്. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു വിമർശകരുടെ ആരോപണം. അടുത്തിടെ ഇരുവരും ബന്ധം വേർ പിരിഞ്ഞു എന്ന വ്യാജ വാർത്ത പുറത്തുവന്നിരുന്നു. അതിനെതിരെ പ്രതികരിച്ചും ഇരുവരും രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് മകനും പിതാവിനുമൊപ്പമുള്ള ചിത്രം മഹാലക്ഷ്മി പങ്കുവയ്ക്കുന്നത്.
















Comments