ഗ്രഹസ്ഥിതി അനുസരിച്ചു ആണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം.
പൊതുവായ ഫലം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ വീണ്ടും അക്രമണങ്ങൾ കൂടും. പെണ്കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധിക്കുക. കാലങ്ങൾക്ക് മുൻപേ മണ്മറഞ്ഞ പല വിഗ്രഹങ്ങൾ കണ്ടെത്തും.
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു ആദായ നികുതിയിൽ നിന്നും റെയ്‌ഡ് പ്രതീക്ഷിക്കാം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ ഡി പരിശോധനകളിൽ വിചാരിക്കാത്ത പലരും പെടും.
പ്രകൃതിയോടും മൃഗങ്ങളോടും കാണിക്കുന്ന ക്രൂരതയ്‌ക്ക് പ്രകൃതി പ്രതികരിച്ചു തുടങ്ങും. പഞ്ചഭൂതങ്ങളും പ്രതികാരഭാവത്തിൽ ആകുന്നത് കാണാം. വീണ്ടും ചില അപ്രതീക്ഷിതമായ അപകടങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വരും.
ഈ വാരത്തിൽ പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖ൦, അനിഴം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ആശയവിനിമയം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അസുഖങ്ങൾക്ക് ആയുർവേദ- പ്രകൃതി ചികിത്സ തുടങ്ങുന്നത് നന്നായിരിക്കും. അവിസ്മരണീയമായ മൂഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരം ഉണ്ടാകും.
ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):
വാഗ്ദാനങ്ങൾ നിറവേറ്റുവാൻ അഹോരാത്രം പ്രയത്നിക്കും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും ഇപ്പോൾ പിന്മാറിയാൽ പിന്നെ ദുഃഖിക്കേണ്ടി വരില്ല. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ നോക്കണം. കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുവാൻ സാഹചര്യം ഉണ്ടാവും.
മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. പരിശ്രമങ്ങൾക്കും പ്രവർത്തങ്ങൾക്കും ഫലമുണ്ടാവും. ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം. ശത്രുത വർദ്ധിക്കും.
കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):
കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനെസ്സിൽ പുരോഗതി ദൃശ്യമാകും. ഏറെക്കുറെ പൂർത്തിയായ ഗൃഹം വാങ്ങുവാൻ ധാരണയാകും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
സങ്കൽപ്പത്തിന് അനുസരിച്ചു ഉയരുവാനുള്ള സാഹചര്യം ഉണ്ടാവും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ഇഷ്ടപെട്ട ഭക്ഷണം കഴിക്കുവാൻ അവസരം വന്നു ചേരും. വാക്കും പ്രവർത്തിയും ഫലപ്രദമാകും.
കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):
അന്യസ്ത്രീമൂലം അപവാദം കേൾക്കുവാൻ ഇടവരും. അകാരണ തടസ്സങ്ങളെ അതിജീവിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. സാമ്പത്തീക ക്രയവിക്രയങ്ങളിൽ സൂക്ഷിക്കണം. ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
പ്രവർത്തന മണ്ഡലങ്ങളിൽ സജീവ സാനിധ്യം വേണ്ടി വരും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. ജീവിതത്തിനു വഴിത്തിരിവാകുന്ന പ്രവത്തനങ്ങളിൽ പങ്കുചേരും.
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
ജീവിത പങ്കാളിയുടെ സമയോചിതമായ ഇടപെടലുകൾ വിപരീത സാഹചര്യങ്ങളെ മറികടക്കും.ആരോഗ്യ കാര്യങ്ങളിൽ വിദഗ്‌ദ്ധ ഉപദേശം തേടും. വാഹനങ്ങൾ ഓടിക്കുമ്പോൾ സൂക്ഷിക്കുക അപകടങ്ങൾക്കു സാധ്യത ഉണ്ട്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതയ്‌ക്ക് സാധ്യത ഉണ്ട്. കോടതിപരമായി ഉള്ള കേസുകൾക്ക് അന്തിമ വിജയം ഉണ്ടാവും. മേലധികാരിയുടെ നിർദേശ പ്രകാരം പുതിയ ചുമതലകൾ ഏറ്റെടുക്കും.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
കുടുംബ ജീവിതത്തിൽ സന്തോഷക്കുറവ് അനുഭവപ്പെടും. ജീവിതപങ്കാളിയുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കും. വാത സംബന്ധമായും ഉദരസംബന്ധമായും അസുഖങ്ങൾ വർദ്ധിക്കും. മേലധികാരിയിൽ നിന്നും അപ്രീതി ഉണ്ടാവും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
കുടുംബ ജീവിതത്തിൽ സന്തുഷ്ട്ടിയും സമാധാനവും ഉണ്ടാവും.ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരം ഉണ്ടാവും. പുതിയ സ്നേഹ ബന്ധം ഉടലെടുക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. വസ്തു നിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തി നേടും. ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാൻ തീരുമാനിക്കും. യാത്രകളിൽ അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക. ഗുരുസ്ഥാനീയരെ ആദരിക്കുവാൻ ഇടവരും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 June 25 to July 01
















Comments