തിരുവനന്തപുരം: ലൈഫ് മിഷൻ കരാർ കോഴക്കേസിൽ സ്വപ്ന സുരേഷിന് ഉപാധികളോടെ ജാമ്യം. കോടതി സമൻസ് അനുസരിച്ച് സ്വപ്ന ഇന്ന് കോടതിയിൽ ഹാജരായിരുന്നു. സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇഡിയുടെ ആവശ്യം. ജാമ്യം നൽകിയാൽ പ്രതികൾ സമാന കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചു.
എന്നാൽ, ജാമ്യം അനുവദിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മറ്റൊരു പ്രതി സന്ദീപ് എന്നിവരുടെ റിമാൻ്റ് കാലാവധി ഓഗസ്റ്റ് 5 വരെ നീട്ടി. റിമാൻ്റിലുള്ള ഈ പ്രതികളെ ഓൺലൈനായായിരുന്നു കോടതിയിൽ ഹാജരാക്കിയത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം സന്തോഷ് ഈപ്പന് പാസ്പോർട്ട് വിട്ടു നൽകാനും കോടതി നിർദേശിച്ചു. കേസിലെ മൂന്നാം പ്രതി സരിത്തിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
Comments