മഹാനടിയ്ക്ക് ശേഷം വന്ന ഓഫറുകളൊക്കെയും സ്ത്രീ കേന്ദ്രീകൃത സിനിമകൾ; കൊമേഴ്ഷ്യൽ സിനിമ ചെയ്യാനായിരുന്നു ആഗ്രഹമെങ്കലും ആറ് മാസത്തോളം സിനിമയൊന്നും വന്നില്ല; കരിയറിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മഹാനടിയ്‌ക്ക് ശേഷം വന്ന ഓഫറുകളൊക്കെയും സ്ത്രീ കേന്ദ്രീകൃത സിനിമകൾ; കൊമേഴ്ഷ്യൽ സിനിമ ചെയ്യാനായിരുന്നു ആഗ്രഹമെങ്കലും ആറ് മാസത്തോളം സിനിമയൊന്നും വന്നില്ല; കരിയറിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 01:57 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ മികച്ച സിനിമകളിലൂടെ തന്റേതായ അഭിനയ മികവ് കാഴ്ചവെച്ച് പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് കീർത്തി സുരേഷ്. താരത്തിന് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ താരം വെള്ളിത്തിരയിലേക്ക് ചുവടുവെയ്‌ക്കുന്നത് മലയാളചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു. പിന്നാലെ നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയതോടെ തമിഴകത്തെ മുൻ നിര നായികമാരിൽ ഒരാളായി താരം മാറുകയായിരുന്നു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തി.

താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ദസറ എന്ന ചിത്രവും സൂപ്പർഹിറ്റായിരുന്നു. മാമന്നൻ ആണ് കീർത്തിയുടെ അടുത്ത സിനിമ. ഇപ്പോഴിതാ താരത്തിന്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷ്.

താരത്തിന്റെ വാക്കുകൾ…

‘ചില സമയത്ത് ഇൻസെക്യൂരിറ്റികൾ വരും. മഹാനടി എന്ന സിനിമയ്‌ക്ക് മികച്ച സ്വീകരണം ലഭിച്ചു. എന്നാൽ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. വരും എന്നാണ് കരുതിയത്. മഹാനടിക്ക് ശേഷം എനിക്ക് കൊമേഴ്ഷ്യൽ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ എനിക്ക് വന്നത് മുഴുവൻ സ്ത്രീ കേന്ദ്രീകൃത സിനിമകളാണ്. മൂന്ന് നാല് മാസം ഞാൻ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാൽ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ അടുത്ത സിനിമ ലഭിച്ചു. 2018 എന്റെ കരിയറിലെ നല്ല വർഷമായിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകൾ ചെയ്തു. നഷ്ടമായ അവസരങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഡാൻസ് രംഗങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളിൽ പാതിയും കംഫർട്ടബിൾ അല്ല. പക്ഷെ അത് നമ്മുടെ ജോലിയാണ്. കാണാൻ നന്നായി തോന്നണമെങ്കിൽ ചിലപ്പോൾ കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കേണ്ടി വരും. ഡാൻസ് ചെയ്യുമ്പോൾ റിഹേഴ്‌സലിൽ ആ വസ്ത്രം ധരിച്ച് കംഫർട്ടബിൾ ആക്കുന്നതായിരുന്നു രീതി’യെന്നും താരം പറഞ്ഞു.

എന്നാൽ നടി പൊന്നിയൻ സെൽവനിലെ അവസരം വേണ്ടെന്ന് വെച്ചിരുന്നു. അണ്ണാത്തെ എന്ന രജിനികാന്ത് ചിത്രത്തിന്റെ തിരക്കിലായിരുന്നു നടി. എന്നാൽ പ്രദർശനത്തിനെത്തി അണ്ണാത്തെ ബോക്‌സ്ഓഫീസിൽ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ വിജയം കൈവരിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കീർത്തിക്ക് നഷ്ടമായ അവസരം ചർച്ചയായത്. ഏത് കഥാപാത്രത്തിനായാണ് കീർത്തിയെ മണിരത്‌നം സമീപിച്ചതെന്ന് വ്യക്തമല്ല. കുന്ദവി, നന്ദിനി എന്നീ സ്ത്രീ കഥാപാത്രങ്ങൾക്കാണ് സിനിമയിൽ പ്രാധാന്യം ലഭിച്ചത്. ഐശ്വര്യ റായ് ആണ് നന്ദിനിയെ അവതരിപ്പിച്ചത്. കുന്ദവിയായി തൃഷയും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

Tags: CareerKeerthy Suresh
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies