മലയാളികളുടെ മനസിൽ കുടിയിരിക്കുന്ന എവർഗ്രീൻ നായികമാരിൽ ഒരാളാണ് മാധവി. ആകാശദൂത് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മാധവി മലയാളി മനസുകളിൽ ചേക്കേറിയത്. വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം പിന്നീട് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിസിനസുകാരനായ ഭർത്താവ് റാൽഫ് ശർമ്മയ്‌ക്ക് ഒപ്പം അമേരിക്കയിലാണ് താരം ഇപ്പോൾ താമസം. പ്രിസില, ഈവ്‌ലിൻ, ടിഫാനി എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്.
ഇപ്പോഴിതാ മകൾ പ്രിസിലയുടെ ജീവിതത്തിലെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ബിരുദപഠനം പൂർത്തിയാക്കിയ മകൾക്ക് ഉന്നത പഠനത്തിനായി ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് എന്നീ യൂണിവേഴ്‌സിറ്റികളിൽ നിന്നായി ക്ഷണം ലഭിച്ചതിന്റെ സന്തോമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളെല്ലാവരും നിന്നെയോർത്ത് അഭിമാനിയ്‌ക്കുന്നു എന്നാണ് മാധവി പോസ്റ്റിനൊപ്പം കുറിച്ചത്.
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ താരം ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്നെ അഭിനയ മികവ് കാഴ്ച വെച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലധികം മലയാള സിനിമകളിലും മാധവി ഗംഭീര പ്രകടനം കാഴ്ചവെച്ചു.
















Comments