ഭുവനേശ്വർ: പുരി ജഗന്നാഥന്റെ മണ്ണിലെത്തിയ ഭക്തർക്ക് സൗകര്യമൊരുക്കി ആർഎസ്എസ് പ്രവർത്തകർ. പത്ത് ദിവസത്തെ തയ്യാറെടുപ്പുക്കൊടുവിൽ 1,1000 പ്രവർത്തകരാണ് രഥയാത്രയെ വരവേറ്റതും നിയന്ത്രിച്ചതും. നഗര കവാടത്തിൽ ഭക്തരെ വരവേറ്റത് മുതൽ പകൽ മുഴുവൻ നീണ്ട യാത്രകളിൽ തളർന്നുപോയവർക്ക് ആതുരശുശ്രൂഷയും ആർഎസ്എസ് പ്രവർത്തകർ നൽകി. ജഗന്നാഥപുരി ക്ഷേത്രത്തിലേക്കുള്ള പാതിയിൽ 500 മീറ്റർ ദൂരം മനുഷ്യചങ്ങല തീർത്താണ് പ്രവർത്തകർ ജനാവലിയെ നിയന്ത്രിച്ചത്.

ഭക്തിയുടെ ലഹരിയിലായിരുന്നു പുരി. രഥവീഥിയിൽ ആംബുലൻസുകൾക്കായി വഴിയൊരുക്കാനാവാതെ പോലീസ് പകച്ചുനിന്നപ്പോൾ ആ പ്രവർത്തനം വളരെ ഭംഗിയോടെയും സമർപ്പണത്തോടെയും ചെയ്തത് ആർഎസ്എസ് പ്രവർത്തകരായിരുന്നു.

ഭക്തർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് പ്രവർത്തകരാണ്. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും കുടിവെള്ളവും ലഘുഭക്ഷണവും എത്തിച്ചു. രഥയാത്ര കടന്നുപോകുന്ന വഴികൾ അതിന് പിന്നാലെ ശുചീകരിച്ചും മാതൃകയായി പ്രവർത്തകർ. പ്രാഥമിക രക്ഷയ്‌ക്കായി 15 ഇടങ്ങളിൽ താത്കാലിക ക്ലിനിക്കുകളും ആർഎസ്എസിന്റെ നേതൃത്വത്തിൽ സജ്ജമാക്കി.

നിരവധി പേരാണ് ആർഎസ്എസിന്റെ പ്രവർത്തനങ്ങളം പ്രശംസിച്ച് രംഗത്തെത്തിയത്. ഒഡീഷ സർക്കാരും പോലീസും പ്രവർത്തകരെ അനുമോദിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പുരിയുടെ മണ്ണ് രഥോത്സവത്തിനായൊരുങ്ങിയത്.
















Comments