ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ആദരസൂചകമായി വേൾഡ് ട്രേഡ് സെന്ററിന്റെ കെട്ടിടത്തിൽ ത്രിവർണ പതാക പ്രദർശിപ്പിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ലോവർ മാൻഹട്ടണിൽ സ്ഥിതി ചെയ്യുന്ന വേൾഡ് ട്രേഡ് സെന്റർ കെട്ടിടത്തിലാണ് ഇന്ത്യയുടെ ദേശീയ പതാക തെളിഞ്ഞത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനവേളയിൽ ത്രിവർണ പതാക പ്രദർശിപ്പിക്കുകയാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിലും ത്രിവർണ പതാക തെളിഞ്ഞിരുന്നു. ത്രിദിന സന്ദർശനത്തിനായിട്ടാണ് മോദി അമേരിക്കയിലെത്തിയത്. ലോകത്തെ കൂടുതൽ മികച്ചതാക്കാൻ ഇന്ത്യ-യുഎസ് സൗഹൃദം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ലോക സാമ്പത്തിക രംഗത്തിന് തന്നെ നിർണായകമായ കൂടിക്കാഴ്ചയാണ് ബൈഡനുമായി നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments