കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെ പോലീസ് പിടികൂടുകയായിരുന്നു. ഒളിവിൽ പോയിട്ട് അഞ്ച് ദിവസം കഴിയുമ്പോഴാണ് നിഖിൽ പിടിയിലാവുന്നത്.
കഴിഞ്ഞ ദിവസം നിഖിൽ തോമസിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കാൻ മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്നും ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു.
കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്നു നിഖിൽ. പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ നിഖിൽ എംകോമിന് ചേർന്നതോടെയാണ് സംഭവം പുറത്താവുന്നത്. നിഖിലിന്റെ തട്ടിപ്പിനെ ന്യായീകരിച്ചു കൊണ്ട് എസ്എഫ്ഐയും രംഗത്തു വന്നിരുന്നു.
Comments