അഹമ്മദാബാദ്: ഗുജറാത്തിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ തുടങ്ങുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് സുന്ദർ പിച്ചൈ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് ഗംഭീരമാണെന്നും മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണിതെന്നും സുന്ദർ പിച്ചൈ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘യു.എസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുവെന്ന് ഞങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മാത്രമല്ല, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കും’.
‘പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് പ്രശംസനീയമാണ്. മറ്റ് രാജ്യങ്ങൾക്ക് കൂടി സ്വീകരിക്കാൻ കഴിയുന്ന ഒരു ബ്ലൂ പ്രിന്റാണ് അത്. അദ്ദേഹത്തിന്റെ കാലഘട്ടത്തേക്കാൾ വളരെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’- സുന്ദർ പിച്ചൈ പറഞ്ഞു.
















Comments