ആരാധകരേറെയുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ തുറന്ന് പറയാതെ, ചിത്രങ്ങളിലൂടെയും താര ദമ്പതികളുടെ മകൾ എന്ന രീതിയിലുമാണ് മീനാക്ഷി ദിലീപ് സെലിബ്രിറ്റിയായി മാറിയത്. സമൂഹമാദ്ധ്യമത്തിൽ സജിവമല്ലെങ്കിലും മീനാക്ഷി എന്ത് പങ്കുവച്ചാലും അത് പെട്ടന്ന് വൈറലാകാറുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും താരപുത്രി തന്റെ പ്രൊഫൈലിൽ പങ്കുവെയ്‌ക്കാറുണ്ട്.
ഇടയ്‌ക്ക് മീനാക്ഷി ഡാൻസ് വീഡിയോകളും പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സിലൗട്ട് മാതൃകയിൽ ചുവടുകൾ വെയ്‌ക്കുന്ന മീനാക്ഷിയുടെ വീഡിയോ ആരാധകർ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഏറ്റെടുത്തിരുന്നു.
വീഡിയോയില്‍ മീനാക്ഷിയുടെ നൃത്തച്ചുവടുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും വാതോരാതെ സംസാരിയ്‌ക്കുകയാണ് ആരാധകര്‍. സെലിബ്രിറ്റികളും വീഡിയോയ്‌ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. ചില ആരാധകരുടെ ഫാന്‍ ഫൈറ്റും അതിൽ എടുത്ത് പറയേണ്ടതാണ്.
മകള്‍ക്ക് അമ്മയുടെ കഴിവ് കിട്ടി എന്ന് പറഞ്ഞ ചില കമന്റുകള്‍ക്ക് വ്യാപക എതിര്‍ അഭിപ്രായങ്ങളാണ് ഉള്ളത്. മീനാക്ഷി ഏത് വേഷം ധരിച്ചാലും, എന്ത് സ്റ്റെപ്പ് വച്ചാലും അതിന്റെ എല്ലാം ക്രെഡിറ്റ്‌സ് കൊടുക്കുന്നത് അമ്മ മഞ്ജുവാര്യർക്കാണ്. അമ്മയെ പോലെ തകര്‍ത്തു…!! അമ്മയുടേതല്ലേ മകള്‍..!! എന്നൊക്കെയുള്ള കമന്റുകൾക്ക് എതിരെയാണ് വിമര്‍ശനം.
മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും നല്ല ഡ്രസ്സിങ് സെന്‍സോടെ വേഷം ധരിയ്‌ക്കുന്നതും, പഠിച്ചെടുത്ത ഡാന്‍സ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ്, അത് എങ്ങനെ മഞ്ജുവിന്റെ ക്രെഡിറ്റ് ആവും എന്നാണ് ചിലരുടെ ചോദ്യം. മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കാന്‍ ശ്രമിയ്‌ക്കുക. ഇഷ്ടങ്ങളും കഴിവുകളും എല്ലാം ഉള്ള വ്യക്തിയാണ് മീനാക്ഷി. തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് മീനാക്ഷി ഓരോന്ന് ചെയ്യുമ്പോള്‍ അതിന് മഞ്ജുവിനെ കൂട്ടു പിടിക്കേണ്ടതില്ല എന്നാണ് പലരുടെയും അഭിപ്രായം.
Comments