ലക്നൗ : ബൈക്ക് ഓടിക്കുന്ന കാമുകന്റെ മടിയിൽ ഇരുന്ന് യുവതി പ്രണയസല്ലാപം നടത്തിയ സംഭവത്തിൽ കമിതാക്കളെ പിടികൂടി യുപി പോലീസ് . ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം . ഗാസിയാബാദിലെ നാഷണൽ ഹൈവേ-9ൽ അമിതവേഗതയിൽ യുവാവ് ബൈക്കിൽ പോകുന്നതും മടിയിൽ പെൺകുട്ടി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു .
ആകാശ് കുമാർ എന്ന വ്യക്തിയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഗാസിയാബാദ് പോലീസിനെയും ഉത്തർപ്രദേശ് പോലീസിനെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു . ഈ ട്വീറ്റിന് മറുപടിയായാണ് പൊലീസ് നടപടിയെ കുറിച്ച് പറഞ്ഞത്. വീഡിയോ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ ഗാസിയാബാദ് ഡിസിപി ഇന്ദിരാപുരം ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് ബൈക്ക് ഓടിച്ചിരുന്ന ഗൊല്ലമുടി സോളമൻ സിന്ധൂരിന് ഗാസിയാബാദ് പോലീസ് പിഴ ശിക്ഷ നൽകിയത്
ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപയും നമ്പർ പ്ലേറ്റ് മറച്ചതിന് 5000 രൂപയും വായുമലിനീകരണ മാനദണ്ഡം ലംഘിച്ചതിന് 10000 രൂപയും അമിതവേഗതയ്‌ക്ക് 5000 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപയും പിഴ അടപ്പിച്ചതായി പോലീസ് വ്യക്തമാക്കി .
















Comments