എറണാകുളം: വ്യാജരേഖാ കേസിൽ പ്രതികളായ നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നിഖിലും വിദ്യയും ഇപ്പോൾ എസ്എഫ്‌ഐ നേതാക്കൾ അല്ല. പഠിച്ചിരുന്ന കാലത്ത് എസ്എഫ്‌ഐയിൽ പ്രവർത്തിച്ചെന്നുകരുതി സംഘടനയെ കുറ്റക്കാരാക്കാൻ സാധിക്കില്ല. ഇരുവർക്കെതിരെയും കുറ്റം കണ്ടെത്തിയതുകൊണ്ട് നടപടി എടുത്തെന്നും ജയരാജൻ വ്യക്തമാക്കി.
വിദ്യാർത്ഥി നേതാക്കാൾ കാര്യങ്ങൾ പഠിച്ചു വേണം പ്രതികരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദം നിലനിൽക്കുന്ന നേതാവ് ആർഷോ തെറ്റുരകാരൻ ആണോ എന്ന് പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.
Comments