തിരുവനന്തപുരം : ചെമ്പഴന്തി എസ്എൻ കോളേജിൽ എസ്എഫ്‌ഐ അക്രമം. എബിവിപി പ്രതിഷേധത്തിന് നേരെയാണ് എസ്എഫ്‌ഐയുടെ അക്രമം. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് എബിവിപി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കോളേജിലെത്തിയ എബിവിപി പ്രവർത്തകരെ എസ്എഫ്‌ഐ മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർ അടക്കമുള്ളവർക്ക് മർദ്ദനം ഏറ്റു. സംസ്ഥാന സമിതിയംഗം ഹരികൃഷ്ണനും ആക്രമണത്തിൽ മർദ്ദനമേറ്റു. എസ്എഫ്‌ഐയുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായണ്.
സംസ്ഥാന വ്യാപകമായി എബിവിപി നടത്തിയ വിദ്യാഭ്യാസ ബന്ധിനോട് ചേർന്ന് കോളേജിൽ പ്രവർത്തകർ ശാന്തമായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ ഒളിവിൽ പോയ എസ്എഫ്‌ഐ നേതാക്കളുടെ ലുക്കൗട്ട് നോട്ടീസ് പ്രദർശിപ്പിച്ചിരുന്നു. ഇതിനൊടുള്ള അസഹിഷ്ണുതയാണ് അക്രമത്തിലേയ്‌ക്ക് നയിച്ചത്. എസ്എഫ്‌ഐ പ്രവർത്തകർ എബിവിപി പ്രവർത്തകരെ കൂട്ടമായെത്തി ആക്രമിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാനാകും.
Comments