പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ കെ വിദ്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്ന് വിദ്യ നീലേശ്വരം പോലീസിനെ അറിയിച്ചു. ഇമെയിൽ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിന് വിദ്യ ഇനി ചൊവ്വാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ.വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന് വിദ്യ കുറ്റസമ്മതം നടത്തിയെന്ന് പോലീസും വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ നീട്ടി വയ്ക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
മൊബൈൽ ഫോണിലാണ് വ്യാജ രേഖ നിർമ്മിച്ചത് എന്നാണ് വിദ്യ പോലീസിന് നൽകിയ മൊഴി. ശേഷം, അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നു. പ്രിന്റ് എടുത്ത ശേഷം അതിന്റെ പകർപ്പ് അട്ടപാടി കോളേജിൽ നൽകി. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ വച്ച് ആദ്യം എടുത്ത പ്രിന്റ് വിദ്യ കീറി കളയുകയായിരുന്നു.
Comments