ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ചിത്രത്തിന്റെ ട്രെയ്ലർ, മ്യൂസിക് ലോഞ്ച് പരിപാടികൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിന് മോടികൂട്ടാൻ മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ ചടങ്ങിൽ വളരെ ആവേശത്തോടെയും ഊർജ്ജ്വസ്വലനുമായിട്ടായിരുന്നു ദിലീപിനെ കണ്ടത്. എന്നാൽ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത് ദിലീപിന്റെ കൈയിലെ ഒടിവാണ്.
വലതു കയ്യിൽ പരിക്കുമായാണ് ദിലീപ് ചടങ്ങിനെത്തിയത്. കയ്യിൽ പ്ലാസ്റ്ററും ഇട്ടിട്ടുണ്ട്. ഒടിവുണ്ടെന്ന് തോന്നിപ്പിക്കുന്ന സപ്പോർട്ടും പ്ലാസ്റ്ററിൽ നൽകിയിരിക്കുന്നതായി കാണാം. ചടങ്ങിൽ മൈക്ക് പിടിച്ച് സംസാരിക്കുന്ന സയത്ത് മൈക്ക് പിടിച്ച് കൈയ്‌ക്ക് താങ്ങ് കൊടുത്തായിരുന്നു നടൻ സംസാരിച്ചത്. മാത്രമല്ല ചടങ്ങിലുടനീളം ഇതേ അവസ്ഥയിലായിരുന്നു ദിലീപ്.
ഷൂട്ടിംഗിനിടയിൽ പറ്റിയ പരിക്കിലായിരുന്നു ദിലീപിന്റെ കൈ ഒടിഞ്ഞത്. ദിലീപിന്റെതായി ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം ബാന്ദ്രയാണ്. ഏത് സിനിമയുടെ ചിത്രീകരണ വേളയിലാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. ഇതിന് മുൻപ് വില്ലാളിവീരൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിലും താരത്തിന് പരിക്ക് പറ്റിയിരുന്നു. എന്തായാലും വേദിയിൽ ദിലീപ് വളരെ ആവേശവാനായിരുന്നു. ചിത്രം ജൂലൈ 14-ന് പ്രദർശനത്തിനെത്തും.
Comments