കോൺഗ്രസ് ഭരണത്തിലെ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളെയും പ്രവർത്തിക്കാൻ അനുവദിക്കാതെ സർക്കാർ തടഞ്ഞിരുന്നു. എന്നാൽ ഇന്ന് അതേ കോൺഗ്രസിനൊപ്പം മുന്നണിയായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിലവിലെ പ്രതിപക്ഷ ഐക്യത്തിന് ഒരുങ്ങുന്നവരുടെ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തത്തിൽ കാണുന്ന പലരെയും ഇന്ദിര പീഡിപ്പിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാചസ്പതി പറഞ്ഞു. അതിന്റെ 48-ാം വാർഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലുള്ളതിൽ പലരെയും ചിലരുടെ അച്ഛൻമാരെയും ഇന്ദിര പീഡിപ്പിച്ചിട്ട് ഇന്നേക്ക് 48 വർഷം തികയുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ദിരയെ പുറത്താക്കാൻ ഓടി നടന്നവർ ഇന്ന് കൊച്ചുമകനെ പ്രധാനമന്ത്രിയാക്കാൻ വട്ടം കൂട്ടുകയാണെന്നും അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്ന അവസരവാദ രാഷ്ട്രീയത്തെ ഇന്ത്യൻ ജനത തള്ളിക്കളയും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യത്തെ ആദ്യമായും അവസാനമായും അട്ടിമറിച്ച ഏക സംഭവമാണ് കോൺഗ്രസ് ഭരണകാലത്തെ അടിയന്തിരാവസ്ഥ. അത് പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരയുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമർന്ന് ജീവിതം പൊലിഞ്ഞ ആയിരക്കണക്കിന് ആത്മാക്കളുടെ ശാപം ഇത്തരക്കാരെ വിടാതെ പിന്തുടരുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments