കാസര്‍കോട് : കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലെ ശൗചാലയത്തില്‍ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാരന്‍. മണിക്കൂറുകളോളം ശൗചാലയത്തില്‍ വാതില്‍ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കാന്‍ ടിടിആറും റെയില്‍വേ പോലീസും നോക്കിയിട്ടും സാധിച്ചിട്ടില്ല. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയത്.
ഇനി വന്ദേഭാരതിന് ഷൊര്‍ണ്ണൂരാണ് സ്റ്റോപ്പുള്ളത്. ഇവിടെ എത്തിയാല്‍ സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.
മനപ്പൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നു പരിശോധിക്കുമെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ല. ടിക്കറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
കാസര്‍കോട്ടുനിന്ന് ട്രെയിനില്‍ കയറിയ ഇയാള്‍ ശൗചാലയത്തില്‍നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാല്‍ മറ്റുയാത്രക്കാര്‍ ആര്‍.പി.എഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് കണ്ണൂരില്‍വെച്ചും കോഴിക്കോടുവെച്ചും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇയാള്‍ ഹിന്ദിയിലാണ് സംസാരിക്കുന്നതെന്നാണ് ആര്‍.പി.എഫ് പറയുന്നത്.
കോഴിക്കോട് സ്‌റ്റേഷനില്‍ എത്തിയിട്ടും ഇയാള്‍ വാതില്‍ തുറക്കാന്‍ തയാറായിട്ടില്ല. തുടര്‍ന്ന് സമയം വൈകുന്നത് കണ്ട് സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുക്കുകയായിരുന്നു.
Comments