കൊച്ചി : ∙വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ വിദഗ്ധ സംഘം വാതിലിന്റെ പൂട്ട് പൊളിച്ചാണ് യാത്രക്കാരനെ പുറത്തിറക്കിയത്. മുംബൈ സ്വദേശി ചരൺ എന്ന് മാത്രമാണ് യുവാവ് ആർപിഎഫിനോട് പറഞ്ഞിട്ടുള്ളത്.
യുവാവിന്റെ കയ്യില്‍ ടിക്കറ്റുണ്ടായിരുന്നില്ല. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചോദ്യങ്ങള്‍ക്ക് യുവാവ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഷൊര്‍ണൂര്‍ ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് നിന്നും ട്രെയിനില്‍ കയറി ഉള്ളിൽ നിന്നും കയർ കെട്ടിയാണ് ഇയാൾ ശുചിമുറിക്കുള്ളിലിരുന്നത്. യുവാവിനെ പുറത്തിറക്കാനായി പത്ത് മിനിറ്റ് നേരമാണ് വന്ദേ ഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടത്.
Comments