കറാച്ചി: പാകിസ്താനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗീക അതിക്രമങ്ങൾ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. സസ്‌റ്റൈനബിൾ സോഷ്യൽ ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (എസ്എസ്ഡിഒ) റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സിന്ധ് പോലീസിൽ മാത്രം 900 ലധികം ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നല്ലൊരു ശതമാനവും ലൈംഗിക അതിക്രമങ്ങളാണ്.
2023 ജനുവരി 1 മുതൽ 2023 ഏപ്രിൽ 30 വരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 771 കേസുകളും കുട്ടികൾക്കെതിരായ 142 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാകിസ്താനിലെ സാമൂഹിക സ്ഥിതി വെച്ച് ഇത്തരം സംഭവങ്ങൾകൂടിതലായി പുറംലോകം അറിയാറില്ല. അതിനാൽ യഥാർത്ഥ കണക്കുകൾ ഇതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് എസ്എസ്ഡിഒ വൃത്തങ്ങൾ പറയുന്നു. പ്രദേശത്ത് 37 ദുരഭിമാന കൊലപാതകങ്ങളും നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കറാച്ചി സെൻട്രൽ, ഹൈദരാബാദ്, കീമാരി ജില്ലകളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടുകളായി മാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ, ലൈംഗികാതിക്രമമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശൈശവ വിവാഹങ്ങളും ഈ പ്രദേശത്ത് വർദ്ധിച്ച് വരുന്നു. സിന്ധ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(എ) പ്രകാരം സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
Comments