ലണ്ടൻ: ബ്രിട്ടനിലെ ആകാശത്ത് വീണ്ടും അജ്ഞാത ദൃശ്യം രൂപംകൊണ്ടു. പ്രമുഖ പറക്കും തളികാ വിദഗ്ധനായ ജോൺ മൂണറാണ് ഭയാനകമായ ഈ ദൃശ്യം പുറത്തു വിട്ടത്. തുടർച്ചയായി ബ്രിട്ടനിൽ ഇത് കാണപ്പെടുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരിക്കുകയാണ്. അന്യഗ്രഹജീവികൾ ഭുമിയിലെത്തിയതാണെന്നാണ് മൂണറിന്റെ അവകാശവാദം. ഭയപ്പെടുത്തുന്ന ഈ ചിത്രങ്ങൾ പകർത്തിയും ജോൺ മൂണർ തന്നെയായിരുന്നു. ഇംഗ്ലണ്ടിലെ ഡെവോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തളിക രൂപത്തിലുള്ള ഒരു വസ്തുവാണ് ചിത്രത്തിലുള്ളത്. വളരെ വേഗത്തിലാണ് ഇവ സഞ്ചരിച്ചിരുന്നതെന്നാണ് മൂണറിന്റെ ആരോപണം. ഒരു വെളിച്ചം കണ്ടതോടെയാണ് ഇത് ശ്രദ്ധയിൽപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് ലോഹ രൂപത്തിലുള്ള ഒരു വസ്തുവിനെയാണ് ഞാൻ കണ്ടത്. അത് മേഘങ്ങൾക്കിടയിൽ നിന്നാണ് വന്നത്. അതിന് ചുറ്റും ഒരു കാന്തിക വലയമുണ്ടായിരുന്നു. ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയായിരുന്നുവെന്ന് പറക്കും തളികാ വിദഗ്ധൻ പറയുന്നു. വല്ലാതെ ഭയന്നു പോയിരുന്നുവെന്നും ഒരു നിമിഷം എന്താണ് കാണുന്നതെന്ന് മനസിലാകാതെ പകച്ചു പോയെന്നും അദ്ദേഹം പറയുന്നു.
അതേസമയം മുൻപ് ചില ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരുന്നു. തന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഇയാളുടെ അവകാശവാദം. അതൊരു പറക്കുംതളികയാണെന്നതിൽ വിശ്വാസ കുറവൊന്നുമില്ല. ഇതിന് അർധ വൃത്താകൃതിയിലുള്ള വാതിലുകളുണ്ടായിരുന്നു. ഒപ്പം നാല് ഭാഗത്തിലൂടെ തുറക്കാൻ സാധിക്കുന്നതായിരുന്നു ഈ പറക്കുംതളിക. ഒരു മങ്ങിയ രൂപത്തിലാണ് ഈ വസ്തുവിനെ കാണുന്നത്. മണിക്കൂറിൽ ആയിരം മൈൽ വേഗത്തിലായിരുന്നു മേഘങ്ങൾക്കിടയിലൂടെ ഈ വാഹനം സഞ്ചരിച്ചിരുന്നത്. ഹോളിവുഡ് സിനിമകളിൽ കാണുന്ന അന്യഗ്രഹ ജീവികളുടെ വാഹനം പോലെയാണ് ഇത് കണ്ടപ്പോൾ തനിക്ക് തോന്നിയതെന്നും മൂണർ പറഞ്ഞു. ഇത്തവണ തനിക്ക് ആ പറക്കുംതളികയുടെ അടിഭാഗമാണ് പകർത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments