കണ്ണൂർ; പരിയാരം മോതിരക്കണ്ണിയിൽ നിന്ന് സ്‌കൂട്ടർ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മുനിപ്പാറ കിഴക്കും തലവീട്ടിൽ നസീർ (47) ആണ് ചാലക്കുടി പോലീസിന്റെ പിടിയിലായത്. കുറ്റിച്ചിറ മോതിരക്കണ്ണി കപ്പത്തോടിന് സമീപത്തു നിന്ന് 12നാണ് സ്‌കൂട്ടർ മോഷണം പോയത്. പിന്നീട് നസീർ ഇത് മൂന്നുപീടിക സ്വദേശിക്ക് വിറ്റു. വഴിയരികില്‍ യാത്രക്കാരില്ലാതെ നില്‍ക്കുന്ന സ്‌കൂട്ടറുകള്‍ മോഷ്ടിക്കുന്ന പ്രതിയുടെ പതിവ് രീതിയാണെന്ന് പോലീസ് പറഞ്ഞു.
മോതിരക്കണ്ണി ഭാഗത്തെ സി.സി.ടി.വി. ക്യാമറകളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച വൈകിട്ട് മുനിപ്പാറ ജംഗ്ഷനിൽ നിന്ന് മോഷ്ടാവിനെ പിടികൂടി. ഞായറാഴ്ച പ്രതിയുമായി പോലീസ് സംഘം സ്‌കൂട്ടർ കണ്ടെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി. ഐ. സന്ദീപ്, എസ്.ഐ.മാരായ ഷാജു എം ത്താടൻ, സി.എൽ. ഡേവിസ്, പോലീസ് ഓഫീസർമാരായ ഷാജു കട്ടപ്പുറം, അരുൺ എന്നി
Comments