ബെംഗളൂരു: ഭീകര നേതാവായ അബ്ദുൾ നാസർ മഅദനിയുടെ യാത്രാ ചിലവിന് ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ. ചികിത്സയ്‌ക്കും പിതാവിനെ കാണാനുമായി കേരളത്തിലേയ്‌ക്ക് വരാൻ മഅദനിയ്‌ക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സുരക്ഷയ്‌ക്ക് 20 അംഗ പോലീസ് സംഘത്തെ അയയ്‌ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നായിരുന്നു സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശം. ഇതോടെ, മഅദനിയുടെ യാത്രയും വൈകി. ഈ തുകയിലാണ് സിദ്ധരാമയ്യ സർക്കാർ ഇളവ് നൽകിയിരിക്കുന്നത്.
സുരക്ഷയ്‌ക്കായി കെട്ടി വെയ്‌ക്കേണ്ട തുക കുറയ്‌ക്കണമെന്നുള്ള മഅദനിയുടെ ആവശ്യം കേസിന്റെ ഗൗരവവും ഭീകര പ്രവർത്തനവും കണക്കിലെടുക്കാതെയാണ് കർണാടക സർക്കാർ അംഗീകരിച്ചിരിക്കുന്നത്. ഒരു ഭീകര നേതാവിന് കോൺഗ്രസ് സർക്കാർ നൽകിയ ഇളവ് വലിയ പ്രതിഷേധത്തിനാണ് വഴി തുറന്നിരിക്കുന്നത്. വെറും 6 ലക്ഷം രൂപ മാത്രം കെട്ടി വെച്ചാൽ മതിയെന്നാണ് സർക്കാരിന്റെ നിർദ്ദേശം. തീവ്ര ഇസ്ലാമിസ്റ്റുകളുടെ വോട്ടുകളാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിനെ അധികാരത്തിലേറ്റിയത് എന്ന വിമർശനം നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനായി ഭീകര നേതാവായ മഅദനിക്ക് സർക്കാർ യാത്രാ ഇളവ് നൽകിയിരിക്കുന്നത്.
12 ദിവസത്തേക്കാണ് യാത്രാനുമതി. യാത്രാ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅദനി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരം ഏറ്റതിന് പിന്നാലെ വഴിവിട്ട തരത്തിലുള്ള സഹായം മഅദനിയ്‌ക്കും തീവ്ര ഇസ്ലാമിസ്റ്റുകൾക്കും ലഭിക്കുമെന്ന് വ്യക്തമായിരുന്നു. മഅദനിയ്‌ക്ക് യാത്രാ ഇളവ് നൽകുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും ശക്തമായിരുന്നു. കെ.സി വേണുഗോപാലടക്കമുള്ള നേതാക്കളുടെ ചരട് വലികളായിരുന്നു ഇതിന് പിന്നിൽ. കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വോട്ട് ഉറപ്പിക്കുക എന്നതാണ് കോൺഗ്രസിന്റെ മുന്നിലുള്ള ലക്ഷ്യം.
Comments