ഭീകര നേതാവ് മഅദനിയ്ക്ക് യാത്രാ ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ; കെട്ടി വെയ്ക്കേണ്ടത് വെറും 6 ലക്ഷം മാത്രം; അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകര നേതാവ് മഅദനിയ്‌ക്ക് യാത്രാ ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ; കെട്ടി വെയ്‌ക്കേണ്ടത് വെറും 6 ലക്ഷം മാത്രം; അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 03:50 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഭീകര നേതാവായ അബ്ദുൾ നാസർ മഅദനിയുടെ യാത്രാ ചിലവിന് ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ. ചികിത്സയ്‌ക്കും പിതാവിനെ കാണാനുമായി കേരളത്തിലേയ്‌ക്ക് വരാൻ മഅദനിയ്‌ക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സുരക്ഷയ്‌ക്ക് 20 അംഗ പോലീസ് സംഘത്തെ അയയ്‌ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നായിരുന്നു സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശം. ഇതോടെ, മഅദനിയുടെ യാത്രയും വൈകി. ഈ തുകയിലാണ് സിദ്ധരാമയ്യ സർക്കാർ ഇളവ് നൽകിയിരിക്കുന്നത്.

സുരക്ഷയ്‌ക്കായി കെട്ടി വെയ്‌ക്കേണ്ട തുക കുറയ്‌ക്കണമെന്നുള്ള മഅദനിയുടെ ആവശ്യം കേസിന്റെ ​ഗൗരവവും ഭീകര പ്രവർത്തനവും കണക്കിലെടുക്കാതെയാണ് കർണാടക സർക്കാർ അം​ഗീകരിച്ചിരിക്കുന്നത്. ഒരു ഭീകര നേതാവിന് കോൺ​ഗ്രസ് സർക്കാർ നൽകിയ ഇളവ് വലിയ പ്രതിഷേധത്തിനാണ് വഴി തുറന്നിരിക്കുന്നത്. വെറും 6 ലക്ഷം രൂപ മാത്രം കെട്ടി വെച്ചാൽ മതിയെന്നാണ് സർക്കാരിന്റെ നിർദ്ദേശം. തീവ്ര ഇസ്ലാമിസ്റ്റുകളുടെ വോട്ടുകളാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിനെ അധികാരത്തിലേറ്റിയത് എന്ന വിമർശനം നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു വിഭാ​ഗത്തെ പ്രീണിപ്പിക്കുന്നതിനായി ഭീകര നേതാവായ മഅദനിക്ക് സർക്കാർ യാത്രാ ഇളവ് നൽകിയിരിക്കുന്നത്.

12 ദിവസത്തേക്കാണ് യാത്രാനുമതി. യാത്രാ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅദനി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. കോൺ​ഗ്രസ് സർക്കാർ കർണാടകയിൽ അധികാരം ഏറ്റതിന് പിന്നാലെ വഴിവിട്ട തരത്തിലുള്ള സഹായം മഅദനിയ്‌ക്കും തീവ്ര ഇസ്ലാമിസ്റ്റുകൾക്കും ലഭിക്കുമെന്ന് വ്യക്തമായിരുന്നു. മഅദനിയ്‌ക്ക് യാത്രാ ഇളവ് നൽകുന്നതിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളുടെ ഇടപെടലും ശക്തമായിരുന്നു. കെ.സി വേണു​ഗോപാലടക്കമുള്ള നേതാക്കളുടെ ചരട് വലികളായിരുന്നു ഇതിന് പിന്നിൽ. കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വോട്ട് ഉറപ്പിക്കുക എന്നതാണ് കോൺ​ഗ്രസിന്റെ മുന്നിലുള്ള ലക്ഷ്യം.

Tags: kerala visitKarnataka GovernmentABDUL NASSER MADANIcongress government
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies