കേരളം ഫലപ്രദമായി മുന്നേറുന്ന സാഹചര്യത്തിൽ തങ്ങൾക്കെതിരായി വാർത്ത ഉൽപ്പാദിക്കുകയാണ് മാദ്ധ്യമങ്ങൾ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാദ്ധ്യമങ്ങളെല്ലാം തങ്ങൾക്ക് എതിരാണെന്നും തങ്ങൾക്ക് എതിരായുള്ള വാർത്ത കൊടുക്കാനാണ് മാദ്ധ്യമങ്ങൾ പരിപാടിയിൽ എത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നമുക്കെതിരായി എന്ത് വാർത്ത ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് അറിയാനാണ് അവർ പരിപാടികളിൽ എത്തുന്നത്. അവർ അത് ഉൽപ്പാദിപ്പിക്കും. പറഞ്ഞില്ലെങ്കിലും ഉൽപ്പാദിപ്പിക്കും. അങ്ങനെ ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ വാർത്ത നൽകാനാണ് മാദ്ധ്യമങ്ങൾ എത്തുന്നത് എന്നാണ് പലരും വിചാരിക്കുന്നത് എന്നാൽ അതല്ല. ഈ ഭൂമുഖത്ത് മാർക്‌സിസ്റ്റ് വിരുദ്ധവും വലതുപക്ഷ നിലപാടിനെ കൃത്യമായ ഉള്ളടക്കം തീർത്ത് പ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾ കേരളത്തിലേത് പോലെ ലോകത്ത് എവിടെയുമില്ല.
താൻ അങ്ങനെ വെറുതെ പറഞ്ഞതല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് മാദ്ധ്യമങ്ങളെ ബാധിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങൾ തന്നെ പറ്റി നല്ലത് പറഞ്ഞിട്ടുണ്ടെങ്കിൽ തനിക്കെന്തോ തെറ്റ് പറ്റി എന്ന് ഉറപ്പിക്കുമെന്ന് ഇഎംഎസ് പറഞ്ഞിരുന്നു എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മാദ്ധ്യമങ്ങൾ തെറ്റ് ചൂണ്ടികാണിച്ചാൽ ഉറപ്പിക്കാം നമ്മൾ ശരിയായ ദിശയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി വർഗ പ്രസ്ഥാനത്തിനും ഇവരുടെയൊന്നും സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments