പോളണ്ടിലെ ഇന്ത്യൻ തിളക്കം; പോളണ്ടിന്റെ ആദരവ് സ്വന്തമാക്കിയ ജാംനഗർ മഹാരാജാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പോളണ്ടിലെ ഇന്ത്യൻ തിളക്കം; പോളണ്ടിന്റെ ആദരവ് സ്വന്തമാക്കിയ ജാംനഗർ മഹാരാജാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 11:38 pm IST
FacebookTwitterWhatsAppTelegram

പോളണ്ടിലെ വാർസോയിലെ പല പ്രധാന റോഡുകൾക്കും സ്‌കൂളുകൾക്കും ഒരു ഇന്ത്യക്കാരന്റെ പേരാണ് നൽകിയിരിക്കുന്നത്. മഹാരാജാ ദിഗ്വിജയ്സിൻഹ്ജി രഞ്ജിത്സിൻഹ്ജി ജഡേജ എന്ന നവനഗറിലെ ജാം സാഹിബിന്റേതാണ് അത്. അദ്ഭുതപ്പെടേണ്ട വെറുതെ നൽകിയ ഒരു ആദരവ് അല്ല ഇത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഹായിക്കാൻ ആരുമില്ലാതെയിരുന്ന നൂറുകണക്കിന് പോളിഷ് ജനതയ്‌ക്ക് താങ്ങും തണലുമായതിന് നൽകിയ ആദരവാണ് ഇത്. പോളണ്ടിനോട് അദ്ദേഹം കാണിച്ച മഹാമനസ്‌കതയ്‌ക്ക് മുന്നിലാണ് ആ രാജ്യം തങ്ങളുടെ തലകുനിച്ച് ആദരവ് പ്രകടിപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ, വടക്കുകിഴക്കൻ സോവിയറ്റ് യൂണിയന്റെയും സൈബീരിയയുടെയും സോവിയറ്റ് റെഡ് ആർമിയുടെ അധീനതയിലുള്ള ലേബർ ക്യാമ്പുകളിൽ ജോലിചെയ്യാൻ ധാരാളം പോളണ്ടുകാരെ കൊണ്ടുപോയിരുന്നു. എന്നാൽ 1941-ൽ സോവിയറ്റ് യൂണിയനെതിരായ ജർമ്മനിയുടെ പ്രത്യാക്രമണം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഇതോടെ ചില പോളിഷ് അഭയാർത്ഥികളെ സോവിയറ്റ് യൂണിയൻ പറഞ്ഞുവിടാൻ തീരുമാനിച്ചു എന്നാൽ പലായനത്തിൽ നിരവധി പോളണ്ടുകാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ വഴിയിൽ നഷ്ടപ്പെട്ടു. ഒരു യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളും ഇവർക്ക് അഭയം ലഭിച്ചില്ല. ഒടുവിൽ ഇന്ത്യയിലെത്തിയെങ്കിലും ബോംബെ തുറമുഖത്ത് വെച്ച് ബ്രിട്ടീഷ് ഗവർണറും ഇവരെ തടഞ്ഞു. അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് കേട്ടറിഞ്ഞ മഹാരാജ അവരെ സഹായിക്കാൻ ശ്രമിക്കുകയും അഭയാർത്ഥികളെ ഇറങ്ങാൻ അനുവദിക്കാൻ ബ്രിട്ടീഷ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഒടുക്കം തന്റെ പ്രവിശ്യയിലെ റോസി തുറമുഖത്ത് കപ്പൽ അടുക്കാൻ ഉത്തരവിട്ടു. അവിടെ നിന്നും ഇന്ത്യയിലെ ലിറ്റിൽ പോളണ്ടിന്റെ കഥ ആരംഭിച്ചു.

1941ൽ ഗുജറാത്തിലെത്തിയ അവർക്ക് ജാംനഗറിലെ ബലാചാഡി ഗ്രാമത്തിൽ മഹാരാജ ക്യാമ്പുകൾ ഒരുക്കി. ഭക്ഷണം, താമസം വിദ്യാഭ്യാസം എന്നിവയ്‌ക്ക് മഹാരാജ സഹായങ്ങൾ ചെയ്തു. അവരുടെ പോളിഷ് സംസ്‌കാരവും പാരമ്പര്യവും നിലനിർത്താനും അദ്ദേഹം സഹായിച്ചു. ‘നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ ഇല്ലായിരിക്കാം, പക്ഷേ ഞാൻ ഇപ്പോൾ നിങ്ങളുടെ പിതാവാണ്.’കുട്ടികൾ തന്നെ അച്ഛൻ എന്ന് വിളിച്ചുകൊള്ളാനും മഹാരാജാവ് കുട്ടികളോട് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം വരെ ഒമ്പത് വർഷം പോളിഷ് അഭയാർത്ഥികൾ ജാംനഗറിൽ താമസിച്ചു.

ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ച ജാം സാഹിബ് അവരെ നന്നായി പരിപാലിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനും പോളണ്ട് സർക്കാരിന്റെ അംഗീകാരത്തിനും ശേഷം ബ്രിട്ടൻ അഭയാർത്ഥികളോട് പോളണ്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഗുജറാത്തിലെ ബലാചാഡിയിൽ 640-ലധികം സ്ത്രീകളും കുട്ടികളും സുരക്ഷിതമായ ഒരു താവളം കണ്ടെത്തിയെന്ന് ഉറപ്പാക്കാൻ മഹാരാജാവ് വ്യക്തിപരമായി നിരവധി ശ്രമങ്ങൾ സ്വീകരിച്ചിരുന്നു. മനുഷ്യരാശിക്ക് വേണ്ടിയുള്ള നിസ്വാർത്ഥ പ്രവർത്തനത്തിന് മഹാരാജ ജാം സാഹിബിന് പോളണ്ടിന്റെ പരമോന്നത ബഹുമതിയായ രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.

പോളണ്ട് പല വിധത്തിൽ മഹാരാജവിനോട് നന്ദി പ്രകടിപ്പിച്ചു. വാഴ്‌സയിലെ ‘ഗുഡ് മഹാരാജ സ്‌ക്വയർ’ ഇന്നും അവരുടെ നന്ദിയുടെ പ്രതീകമാണ്. ‘ലിറ്റിൽ പോളണ്ട് ഇൻ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യ-പോളിഷ് സർക്കാരുകളുടെ സഹകരണത്തോടെ ഡോക്യുമെന്ററി നിർമ്മിച്ചു. സ്‌ക്കൂളുകൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയുമെല്ലാം പോളിഷ് ജനതാ അദ്ദേഹത്തോടുള്ള നന്ദി പ്രകാശിപ്പിച്ചു. ആധുനിക സമകാലിക ലോകത്തിന് ഇത് വിശ്വസനീയമാകണമെന്നില്ല. എന്നാൽ ഇതാണ് ഇന്ത്യ.

Tags: polandIndia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies