ല്ക്‌നൗ: വാരണാസിയിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം വാരണാസിയിലെത്തിയ യോഗി ആദിത്യനാഥ് കാശി വിശ്വനാഥ ക്ഷേത്രത്തിലും ബാബ കാലഭൈരവ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി. അദ്ദേഹം ക്ഷേത്രത്തിൽ ഈശ്വരാരാധന പൂജകൾ നടത്തി.

ജൂൺ 11, ജൂൺ 15 തീയതികളിൽ അദ്ദേഹം വാരണാസി സന്ദർശിച്ചിരുന്നു. ഉത്തർപ്രദേശിൽ 2.65 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിന് ‘ഹർ ഘർ നൽ-ഹർ ഘർ ജൽ’ ക്യമ്പെയിൻ നടക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. നിരന്തര പരിശ്രമം മൂലം ഇന്ന് 1.30 കോടിയിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
















Comments