ആലപ്പുഴ: അച്ഛന്റെ ലോട്ടറിക്കടയിൽ നിന്ന് മകളെടുത്ത ടിക്കറ്റിന് ഭാഗ്യദേവത സമ്മാനിച്ചത് 75 ലക്ഷം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വിൽക്കുന്ന നെട്ടശ്ശേരിൽ അഗസ്റ്റിന്റെ മകൾ ആഷ്‌ളിയാണ് അച്ഛന്റെ കയ്യിൽ നിന്നും സമ്മാനം നേടിയത്. സംസ്ഥാന ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനം മകൾക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് അച്ഛനും.
ആഷ്‌ളി പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളാണ് ഇന്നലെ അച്ഛനിൽ നിന്നും വാങ്ങിയത്. എസ്ജി 8883030 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഒന്നിലധികം ടിക്കറ്റുകൾ എടുക്കുന്നത് ആഷ്‌ളിയുടെ പതിവാണ്. ചെറിയ സമ്മാനത്തുകകൾ ഇടയ്‌ക്കൊക്കെ ആഷ്‌ളിയ്‌ക്ക് ലഭിയ്‌ക്കാറുണ്ട്. അർത്തുങ്കൽ സ്വദേശിയായ ബിനീഷാണ് ആഷ്‌ളിയുടെ ഭർത്താവ്. അഗസ്റ്റിനും ഭാര്യ ലിൻസിയ്‌ക്കുമൊപ്പം കുടുംബവീട്ടിലാണ് യുവതിയും ഭർത്താവും മകൻ ആദിഷും താമസിയ്‌ക്കുന്നത്.
ജീർണ്ണാവസ്ഥയിലുള്ള വീട് പുതുക്കി പണിയണമെന്നതാണ് ഇവരുടെ ആഗ്രഹം. അംഗിത, അഞ്ജിത എന്നിവർ സഹോദരിമാരാണ്. ഇവരെയും സഹായിക്കണമെന്നും ആഷ്ളി പറഞ്ഞു.
















Comments