അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് വളരെ ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളി മനസുകൾ കീഴടക്കിയ താരം വിദ്യ ഉണ്ണി. ഗർഭിണിയായതിന് ശേഷവും ജിമ്മിൽ പോകുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ടായിരുന്നു. കുഞ്ഞിനൊപ്പം തന്നെ അമ്മയുടെ ആരോഗ്യവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ ചെയ്യുന്നത് ആരും അനുകരിക്കരുത്. സ്വന്തം ശരീരത്തിന് പറ്റുന്ന തരത്തിലുള്ള വ്യായാമം മാത്രമേ ചെയ്യാവൂ. ഡോക്ടറുടെയും ട്രെയിനറുടെയും കൃത്യമായ നിർദ്ദേശാനുരണമാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കിയിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ വിദ്യയും നൃത്തം അഭ്യസിച്ചിരുന്നു. സ്‌റ്റേജ് പരിപാടികളിലെല്ലാം തന്നെ വിദ്യ തിളങ്ങാറുണ്ടായിരുന്നു. ഗർഭിണിയായതിന് ശേഷവും താരം ചുവടുകൾ വെയ്‌ക്കുന്നത് തുടരുമായിരുന്നു. ഗർഭകാലത്ത് ഗർഭിണികൾ ആക്ടീവായി ഇരിക്കേണ്ടതിനാൽ തന്നെ മുൻപ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളൊക്കെയും ഇപ്പോഴും ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ഗർഭാവസ്ഥയിൽ ശരീരം മാറിക്കൊണ്ടേയിരിക്കും. അതിനനുസരിച്ച് ഭക്ഷണക്രമങ്ങളിലും വ്യായാമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. മെലിയുന്നതിന് വേണ്ടിയല്ല താൻ ജിമ്മിൽ പോകുന്നത്. ആരോഗ്യത്തോടെയുള്ള ശരീരം നിലനിർത്തുന്നതിന് വേണ്ടിയാണ്. പ്രസവശേഷവും ആരോഗ്യത്തോടെയിരിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടത്തുന്നതെന്നും താരം പറയുന്നു.
നിറവയറിൽ അതീവ സുന്ദരിയായി ചിരിച്ച് നിൽക്കുന്ന വിദ്യാ ഉണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എന്റെ ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് മതി ഞാൻ ഓക്കെയാകാൻ എന്നായിരുന്നു താരം പോസ്റ്റിനൊപ്പം കുറിച്ചത്. റൗഡി ബേബി ഉടനെത്തുമെന്നും നിന്നെ കാണാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു വിദ്യ കുറിച്ചത്. 2019-ലാണ് വിദ്യയും സഞ്ജയ് വെങ്കടേശ്വരനും വിവാഹിതരാകുന്നത്.
















Comments