പനാജി: വ്യാഴാഴ്ച രാവിലെ ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഒരു എന്‍ട്രി ഫോം ലഭിക്കുന്നു. സാല്‍ഗോക്കര്‍ എഫ്.സിയുടെ ആ ഫോം കണ്ട് അസോസിയേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനൊരു കാരണവുമുണ്ട്. 1956ല്‍ സാല്‍ഗോക്കര്‍ ക്ലബ് രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍ പോലും ഗോവന്‍ ഫുട്‌ബോള്‍ ലീഗില്‍ അവരുടെ സീനിയര്‍ ടീം പങ്കെടുക്കാതിരുന്നിട്ടില്ല.
ലഭിച്ച എന്‍ട്രി ഫോം അണ്ടര്‍ 13, അണ്ടര്‍ 15 ടീമുകളുടേത് മാത്രമായിരുന്നു. സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 19,20 ടീമുകളും ലീഗില്‍ മത്സരിക്കുന്നില്ലെന്നു മാത്രമല്ല ടീമുകള്‍ ഫുട്‌ബോള്‍ മതിയാക്കുന്നു.
67 വര്‍ഷം ഫുട്ബോള്‍ ആരാധകരെ രസിപ്പിച്ചശേഷമാണ് സാല്‍ഗോക്കര്‍ ഗ്രൗണ്ട് വിടുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഗോവന്‍ പ്രഫഷണല്‍ ലീഗില്‍ മാത്രമാണ് സാല്‍ഗോക്കര്‍ കളിച്ചത്. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായിരുന്നു സാല്‍ഗോക്കര്‍. മെനിനോ ഫിഗ്വെയ്റിഡോ, ബ്രഹ്മാനന്ദ് ശങ്ക്വാള്‍ക്കര്‍, ബ്രൂണോ കുടീന്യോ തുടങ്ങിയ നിരവധി ലോകോത്തര താരങ്ങളെ സമ്മാനിക്കാന്‍ ടീമിന് സാധിച്ചു.
ഗോവയിലെ വ്യവസായിയായ വി.എം.സാല്‍ഗോക്കറാണ് ക്ലബ്ബ് സ്ഥാപിച്ചത്. വിംസണ്‍ എന്ന പേരില്‍ കളിക്കാനാരംഭിച്ച സാല്‍ഗോക്കര്‍ എഫ്.സി 1957-ല്‍ രണ്ടാം ഡിവിഷന്‍ കിരീടം സ്വന്തമാക്കി അതും ഒരു മത്സരം പോലും തോല്‍ക്കാതെ. പിന്നീട് അടുത്ത വര്‍ഷം ഒന്നാം ഡിവിഷണലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1961-ല്‍ ടീം ഗോവന്‍ ലീഗിലെ ചാമ്പ്യന്മാരായി.
ഫെഡറേഷന്‍ കപ്പ്, നാഷണല്‍ ഫുട്ബോള്‍ ലീഗ്, ഡ്യൂറന്റ് കപ്പ് എന്നീ കിരീടങ്ങള്‍ നേടിയ ആദ്യ ഗോവന്‍ ടീമാണ് സാല്‍ഗോക്കര്‍. സീനിയര്‍ ടീമില്‍ മാത്രമായി ഒതുങ്ങുന്നതല്ല സാല്‍ഗോക്കറിന്റെ പാരമ്പര്യം. സീനിയര്‍ ടീമിനൊപ്പം ജൂനിയര്‍ ടീമുകളെയും ടീം വളര്‍ത്തിക്കൊണ്ടുവന്നു. നാഷണല്‍ ഫുട്ബോള്‍ ലീഗിലും ഐ.ലീഗിലും നിറസാന്നിധ്യമായിരുന്നു സാല്‍ഗോക്കര്‍. എന്നാല്‍ ഐ.എസ്.എല്‍ വന്നതോടെ ടീം തകര്‍ച്ച നേരിട്ടു. പിന്നീട് മേജര്‍ ലീഗുകളില്‍ കാര്യമായ പ്രകടനം കാഴ്ചവെയ്‌ക്കാന്‍ ടീമിന് സാധിച്ചില്ല.ഗോവന്‍ ലീഗില്‍ മാത്രമായി ടീം ഒതുങ്ങി. ഐ.ലീഗില്‍ നിന്നുവരെ സ്ഥാനം നഷ്ടപ്പെട്ടു. സാമ്പത്തികമായി പ്രതിസന്ധികള്‍ നേരിട്ടു. ഒടുവില്‍ സാല്‍ഗോക്കറും ചരിത്രമാകുകയാണ്.
















Comments