67 വര്‍ഷത്തെ ഓര്‍മ്മകള്‍! ഗോവയുടെ സാല്‍ഗോക്കര്‍ എഫ്‌സി ഫുട്‌ബോള്‍ മതിയാക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

67 വര്‍ഷത്തെ ഓര്‍മ്മകള്‍! ഗോവയുടെ സാല്‍ഗോക്കര്‍ എഫ്‌സി ഫുട്‌ബോള്‍ മതിയാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 04:05 pm IST
Facebook
Twitter
WhatsAppTelegram

പനാജി: വ്യാഴാഴ്ച രാവിലെ ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഒരു എന്‍ട്രി ഫോം ലഭിക്കുന്നു. സാല്‍ഗോക്കര്‍ എഫ്.സിയുടെ ആ ഫോം കണ്ട് അസോസിയേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനൊരു കാരണവുമുണ്ട്. 1956ല്‍ സാല്‍ഗോക്കര്‍ ക്ലബ് രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍ പോലും ഗോവന്‍ ഫുട്‌ബോള്‍ ലീഗില്‍ അവരുടെ സീനിയര്‍ ടീം പങ്കെടുക്കാതിരുന്നിട്ടില്ല.
ലഭിച്ച എന്‍ട്രി ഫോം അണ്ടര്‍ 13, അണ്ടര്‍ 15 ടീമുകളുടേത് മാത്രമായിരുന്നു. സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 19,20 ടീമുകളും ലീഗില്‍ മത്സരിക്കുന്നില്ലെന്നു മാത്രമല്ല ടീമുകള്‍ ഫുട്‌ബോള്‍ മതിയാക്കുന്നു.

67 വര്‍ഷം ഫുട്ബോള്‍ ആരാധകരെ രസിപ്പിച്ചശേഷമാണ് സാല്‍ഗോക്കര്‍ ഗ്രൗണ്ട് വിടുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഗോവന്‍ പ്രഫഷണല്‍ ലീഗില്‍ മാത്രമാണ് സാല്‍ഗോക്കര്‍ കളിച്ചത്. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായിരുന്നു സാല്‍ഗോക്കര്‍. മെനിനോ ഫിഗ്വെയ്റിഡോ, ബ്രഹ്മാനന്ദ് ശങ്ക്വാള്‍ക്കര്‍, ബ്രൂണോ കുടീന്യോ തുടങ്ങിയ നിരവധി ലോകോത്തര താരങ്ങളെ സമ്മാനിക്കാന്‍ ടീമിന് സാധിച്ചു.

ഗോവയിലെ വ്യവസായിയായ വി.എം.സാല്‍ഗോക്കറാണ് ക്ലബ്ബ് സ്ഥാപിച്ചത്. വിംസണ്‍ എന്ന പേരില്‍ കളിക്കാനാരംഭിച്ച സാല്‍ഗോക്കര്‍ എഫ്.സി 1957-ല്‍ രണ്ടാം ഡിവിഷന്‍ കിരീടം സ്വന്തമാക്കി അതും ഒരു മത്സരം പോലും തോല്‍ക്കാതെ. പിന്നീട് അടുത്ത വര്‍ഷം ഒന്നാം ഡിവിഷണലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1961-ല്‍ ടീം ഗോവന്‍ ലീഗിലെ ചാമ്പ്യന്മാരായി.

ഫെഡറേഷന്‍ കപ്പ്, നാഷണല്‍ ഫുട്ബോള്‍ ലീഗ്, ഡ്യൂറന്റ് കപ്പ് എന്നീ കിരീടങ്ങള്‍ നേടിയ ആദ്യ ഗോവന്‍ ടീമാണ് സാല്‍ഗോക്കര്‍. സീനിയര്‍ ടീമില്‍ മാത്രമായി ഒതുങ്ങുന്നതല്ല സാല്‍ഗോക്കറിന്റെ പാരമ്പര്യം. സീനിയര്‍ ടീമിനൊപ്പം ജൂനിയര്‍ ടീമുകളെയും ടീം വളര്‍ത്തിക്കൊണ്ടുവന്നു. നാഷണല്‍ ഫുട്ബോള്‍ ലീഗിലും ഐ.ലീഗിലും നിറസാന്നിധ്യമായിരുന്നു സാല്‍ഗോക്കര്‍. എന്നാല്‍ ഐ.എസ്.എല്‍ വന്നതോടെ ടീം തകര്‍ച്ച നേരിട്ടു. പിന്നീട് മേജര്‍ ലീഗുകളില്‍ കാര്യമായ പ്രകടനം കാഴ്ചവെയ്‌ക്കാന്‍ ടീമിന് സാധിച്ചില്ല.ഗോവന്‍ ലീഗില്‍ മാത്രമായി ടീം ഒതുങ്ങി. ഐ.ലീഗില്‍ നിന്നുവരെ സ്ഥാനം നഷ്ടപ്പെട്ടു. സാമ്പത്തികമായി പ്രതിസന്ധികള്‍ നേരിട്ടു. ഒടുവില്‍ സാല്‍ഗോക്കറും ചരിത്രമാകുകയാണ്.

Tags: GoaClub
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies