ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം. മൂന്നാം മത്സരത്തില്‍ ജപ്പാനെ മലര്‍ത്തിയടിച്ചാണ് ടൂര്‍ണമെന്റിലെ മൂന്നാം വിജയം കൈപിടിയിലൊതുക്കിയത്.ബുധനാഴ്‌ച്ച ബുസാനില്‍ നടന്ന മത്സരത്തില്‍ 62-18 എന്ന സ്‌കോറിന്റെ ആധികാരിക ജയമാണ് നിലവിലെ ചാമ്പ്യന്മാര്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ 32-6 എന്ന ലീഡിലായിരുന്ന ടീം ഇന്ത്യ ഒരിക്കല്‍പ്പോലും ജപ്പാനെ ഒപ്പത്തിനൊപ്പം എത്താന്‍ പോലും അനുവദിച്ചില്ല.രണ്ടാം പകുതിയിലും സച്ചിന്‍ തന്‍വാറിന്റെയും വിശാലിന്റെയും റെയിഡുകള്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ പോയിന്റുകള്‍ സമ്മാനിച്ചു.
ആദ്യ മത്സരത്തില്‍ സൗത്ത് കൊറിയയെയും രണ്ടാം മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വ്യാഴാഴ്ച കരുത്തരായ ഇറാനുമായി ഇന്ത്യ ഏറ്റമുട്ടും. വെള്ളിയാഴ്ചയാണ് ഹോങ്കോംഗുമായുള്ള മത്സരം. ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ ഇറാനും ചൈനീസ് തായ്‌പേയും വിജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടുമത്സരങ്ങളിലും ഹോങ്കോംഗ് ദയനീയമായി പരാജയപ്പെട്ടു. നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 2017ല്‍ ഗുർഗോണിൽ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പുരുഷ ടീം പാകിസ്താനെ തോല്‍പ്പിച്ചും വനിതാ ടീം സൗത്ത് കൊറിയയെ തോല്‍പ്പിച്ചുമാണ് കിരീടം നേടിയത്.
Comments