തിരുവനന്തപുരം; സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി. ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയെത്തുന്ന രബീന്ദ്രകുമാർ അഗർവാൾ ധനവകുപ്പിന്റ ചുമതലയേൽക്കും. മുഹമ്മദ് ഹനീഷിന് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചുമതല അധികമായി നൽകി.
വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതല ശർമിള മേരി ജോസഫിനാണ്. കെ.ബിജുവിന് ടൂറിസം സെക്രട്ടറിയുടെ അധിക ചുമതലയുണ്ടാകും. എ. കൗശിഗനാണ് പുതിയ ലാൻഡ് റവന്യു കമ്മിഷണർ. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
കെ.എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ. രത്തൻ യു ഖേൽക്കറിന് നൽകി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നൽകി. ബി. അബ്ദുൾ നാസറിന് സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ കൂടി ചുമതല നൽകി. കെ. ഗോപാലകൃഷ്ണന് പിന്നാക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി. കേരള ട്രാൻസ്‌പോർട്ട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെയും നിയമിച്ചു.
















Comments