മലയാളത്തിന്റെ മഹാനടൻ മാത്രമല്ല, മലയാളികളുടെ സ്റ്റൈലിഷ് ഐക്കൺ കൂടിയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കുന്ന ഫോട്ടോകളുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. യാത്രകളേറെ ഇഷ്ടപ്പെടുന്ന നടൻ, സിനിമാ ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റി വെച്ച് യാത്ര പോകാറുമുണ്ട്. വിദേശത്ത് വെച്ച് ക്ലിക്ക് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ഒരു പുതിയ കാര്യമല്ല..
ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. പങ്കുവെച്ചതാകട്ടെ രമേശ് പിഷാരടിയും. ഫ്രാൻസിൽ യാത്ര പോയപ്പോൾ ക്ലിക്ക് ചെയ്ത ഒരു ചിത്രം. ഫോട്ടോ പ്രത്യക്ഷപ്പെട്ടത് ഒരു ഫ്രഞ്ച് പത്രത്തിലും. ഫ്രഞ്ച് പത്രത്തിന്റെ മുൻ പേജിൽ മമ്മൂട്ടിയും ഭാര്യ സുൽഫത്തിനെയും കാണാം. മനോഹരമായ നഗരത്തിലെ താര അതിഥികൾ എന്നതാണ് ചിത്രത്തിന് പത്രത്തിൽ കൊടുത്തിരിക്കുന്ന അടികുറിപ്പ്.
ചിത്രം വൈറലായതോടെ ഇത് ഓർജിനലാണോ എന്നറിയാനുള്ള തിരക്കിലാണ് ആരാധകരും സിനിമാ പ്രേമികളും. ‘ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻസിൽ ഒരു ഫ്രീക്കൻ’ എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടിയുടെ അപൂർവ്വ ചിത്രം രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. നൈസ് എഡിറ്റിംഗ്, ആ ഒറിജിനൽ ഫോട്ടോയും കൂടി ഇട് പിഷൂ, പഴയ പേപ്പർ ആണോ തിയതി കണ്ടില്ല, ഫ്രഞ്ച് പത്രം ഇംഗ്ലീഷിൽ? എന്നിങ്ങനെ നീളുന്ന രസകരമായ കമന്റുകൾ.
Comments