ന്യൂഡൽഹി : കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്നത് കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ.രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതാണ് കേരളത്തിലെ വന്ദേഭാരത്.
ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഒക്യുപെൻസി വരുന്നത്.
കേരളത്തിലെ വന്ദേഭാരത് കഴിഞ്ഞാൽ തൊട്ടുപിന്നിൽ വരുന്നത് ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ആണ്. റിസർവ് ചെയ്യുന്ന ആളുകളുടെ എണ്ണം 134 ശതമാനമാണ്. മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്‌സ്പ്രസ് 129 ശതമാനം, വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് 128 ശതമാനം, ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് 124 ശതമാനം, ഡെറാഡൂൺ-അമൃത്സർ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള ട്രെയിനുകൾ.
2019 ഫെബ്രുവരിൽ ആണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ വാരണാസിക്കും ഇടയിൽ ആണ് ഈ വന്ദേഭാരത് സർവീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിർമ്മിച്ചത്. കഴിഞ്ഞ ഏപ്രിൽ 25നാണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്
Comments