മുംബൈ: ഓടുന്ന ബസിന് തീ പിടിച്ച് 25 പേർ വെന്തു മരിച്ചു. മഹാരാഷ്‌ട്രയിലെ ബുൽധാന ജില്ലായിലാണ് ദാരുണമായ സംഭവം. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. യവാത്മാൽ-പുനെ ബസ്് സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് ഹൈവേയിലാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞതിന് പിന്നാലെ തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
















Comments