കോട്ടയം: ഡോ.വന്ദന ദാസിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.
വന്ദനയെ ആക്രമിക്കുന്ന സമയം സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന പരിശോധന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോടതിയിൽ സമർപ്പിച്ച ഫോറൻസിക പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിയ്‌ക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഹർജിയുമായി കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്.
ലഹരിയിയുടെ പുറത്തായിരുന്നു ഇയാൾ കൊലപാതകം നടത്തിയതെന്നായിരുന്നു ഉയർന്നിരുന്ന ആരോപണം. എന്നാൽ പരിശോധന ഫലം പുറത്തുവന്നതോടെ ലഹരിയുടെ സാന്നിദ്ധ്യം ഇല്ലെന്ന് മനസിലായി. ഇക്കാര്യങ്ങളിൽ അവ്യക്തതയ്‌ക്ക് കാരണം പോലീസിന്റെ കെടുകാര്യസ്ഥതയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിനാലാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
















Comments